അതിവേഗതയില്‍ നിയന്ത്രണം വിട്ടു പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; ബൈക്ക് യാത്രികന്റെ നില ഗുരുതരം, ഞെട്ടിക്കുന്ന വീഡിയോ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st February 2019 04:34 PM  |  

Last Updated: 21st February 2019 04:34 PM  |   A+A-   |  

 

കോയമ്പത്തൂര്‍: അതിവേഗതയില്‍ പാഞ്ഞുവന്ന കാര്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. അതിവേഗതയില്‍ പാഞ്ഞുവന്ന കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന സിസിടിവ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടവഴിയില്‍ നിന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ മന്ദഗതിയില്‍ വരികയായിരുന്നു ബൈക്ക്. ഈ സമയം അതിവേഗതയില്‍ നിയന്ത്രണം വിട്ട് റോഡിന്റെ വെളിയിലേക്ക് കടന്ന കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.