കശ്മീരില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു, വെടിവച്ചിട്ടതെന്നു പാകിസ്ഥാന്‍, പൈലറ്റിനെ അറസ്റ്റ് ചെയ്തതായും അവകാശവാദം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. ബുദ്ഗാമില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. സാങ്കേതികത്തകരാണ് കാരണമെന്നാണ് സൂചനകള്‍. അതേസമയം വിമാനം വെടിവച്ചിട്ടതെന്ന അവകാശവാദവുമായി പാകിസ്ഥാന്‍ രംഗത്തെത്തി. 

ബുദ്ഗാമിലെ ഗരെന്റ് കലന്‍ ഗ്രാമത്തില്‍ രാവിലെ പത്തരയോടെയാണ് വിമാനം തകര്‍ന്നുവീണത്. രണ്ടു പൈലറ്റുമാര്‍ അടക്കം മൂന്നു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങളെ പാക് സൈന്യം വെടിവച്ചിട്ടതായി പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. ഒരു വിമാനം അധിനിവേശ കശ്മീരിലാണ് വീണതെന്നും ട്വീറ്റില്‍ പറയുന്നു. ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തതായും അവകാശവാദമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com