'ഇവിടെ ആ പേര് മിണ്ടരുത്' , കറാച്ചി ബേക്കറിയുടെ പേര് മാറ്റിയില്ലെങ്കില്‍ അടിച്ചു തകര്‍ക്കുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു

വിക്കി ഷെട്ടിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി ഹിന്ദിയിലാണ് ഭീഷണിപ്പെടുത്തിയതെന്ന് മാനേജര്‍ സുകുമാര്‍ പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭീഷണി സന്ദേസമെത്തിയത്
'ഇവിടെ ആ പേര് മിണ്ടരുത്' , കറാച്ചി ബേക്കറിയുടെ പേര് മാറ്റിയില്ലെങ്കില്‍ അടിച്ചു തകര്‍ക്കുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു

ബംഗളുരു: ബംഗളുരുവിലെ കറാച്ചി ബേക്കറി തകര്‍ക്കുമെന്ന് ഭീഷണി. ബേക്കറിയുടെ പേരില്‍ നിന്നും കറാച്ചി നീക്കം ചെയ്തില്ലെങ്കില്‍ കട അടിച്ചു തകര്‍ക്കുമെന്നാണ് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയതെന്ന് മാനേജര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വിക്കി ഷെട്ടിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി ഹിന്ദിയിലാണ് ഭീഷണിപ്പെടുത്തിയതെന്ന് മാനേജര്‍ സുകുമാര്‍ പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭീഷണി സന്ദേസമെത്തിയത്. ഇതേത്തുടര്‍ന്ന് മാനേജര്‍ ഇന്ദിരാ നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്റര്‍നെറ്റ് കോളായിരുന്നുവെന്ന് കണ്ടെത്തി. മുംബൈയില്‍ നിന്നോ, മംഗലാപുരത്ത് നിന്നോ ആവാം സന്ദേശമെത്തിയതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി സൈബര്‍ക്രൈം വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

പുല്‍വാമ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയും ബേക്കറിക്ക് നേരെ ഹിന്ദു സംഘടനകളുടെ ഭീഷണി ഉണ്ടായി. ഈ സംഭവത്തിന് ശേഷം ബേക്കറിയുടെ പേര് പകുതി മറച്ചാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. അന്ന് ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യാ- പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബേക്കറിക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com