ജോലിയില്‍ നിന്നും പിരിച്ച് വിട്ടത് ചോദ്യം ചെയ്ത് പരാതി നല്‍കി; അംഗനവാടി ടീച്ചര്‍ക്ക് കോടതി വിധിച്ചത് ഒരാഴ്ചത്തെ തടവ്ശിക്ഷ !

തടവ് ശിക്ഷ വിധിച്ചതിന്‌ പുറമേ പാസ്‌പോര്‍ട്ടും റേഷന്‍കാര്‍ഡും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരാളുടെ പാസ്‌പോര്‍ട്ടില്‍ സിംഗപ്പൂര്‍ സന്ദര്‍ശനം നടത്തിയെന്ന് മംഗളത്തിനെതിരെയുള്ള ആരോപണവും 
ജോലിയില്‍ നിന്നും പിരിച്ച് വിട്ടത് ചോദ്യം ചെയ്ത് പരാതി നല്‍കി; അംഗനവാടി ടീച്ചര്‍ക്ക് കോടതി വിധിച്ചത് ഒരാഴ്ചത്തെ തടവ്ശിക്ഷ !

ചെന്നൈ: ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിനെതിരെ കോടതിയെ സമീപിച്ച അംഗനവാടി ടീച്ചര്‍ക്ക് കിട്ടയത് ഒരാഴ്ചത്തെ തടവ് ശിക്ഷ. പുതുക്കോട്ട സ്വദേശിനിയായ മംഗളത്തിനാണ് കോടതിയില്‍ നിന്നും വിചിത്രമായ അനുഭവം ഉണ്ടായത്. 

തടവ് ശിക്ഷ വിധിച്ചതിന്‌ പുറമേ പാസ്‌പോര്‍ട്ടും റേഷന്‍കാര്‍ഡും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരാളുടെ പാസ്‌പോര്‍ട്ടില്‍ സിംഗപ്പൂര്‍ സന്ദര്‍ശനം നടത്തിയെന്ന് മംഗളത്തിനെതിരെയുള്ള ആരോപണവും അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

1999 ജൂണിലാണ് താത്കാലിക ജീവനക്കാരിയായി മംഗളത്തെ നിയമിച്ചത്. അതേ വര്‍ഷം നവംബറില്‍ ഇവരെ പിരിച്ചു വിടുകയും ചെയ്ത് സാമൂഹ്യക്ഷേമ വകുപ്പ് ഉത്തരവിറക്കി. ജോലിക്കെത്തി നാലാം ദിവസം മുതല്‍ അനുവാദം വാങ്ങാതെ ലീവ് എടുത്തതാണ് മംഗളത്തെ പിരിച്ച് വിടാനുള്ള കാരണം. ലീവ് എടുത്ത് സിംഗപ്പൂരില്‍ വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു മംഗളമെന്ന് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ അന്വേഷണത്തിനിടയിലാണ് ഇവര്‍ ബന്ധുവിന്റെ പാസ്‌പോര്‍ട്ടുമായാണ് സിംഗപ്പൂരില്‍ പോയതെന്ന കാര്യവും കണ്ടെത്തിയത്. ഇതോടെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. 

മംഗളത്തിന്റെ കേസ് ഏറ്റെടുത്ത അഭിഭാഷകന്‍ കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞതോടെ വക്കാലത്ത് ഒഴിഞ്ഞു. കേസ് പിന്‍വലിക്കാന്‍ മംഗളവും ശ്രമം നടത്തിയെങ്കിലും കോടതി വഴങ്ങിയില്ല. ഗുരുതരമായ തെറ്റാണ് ചെയ്തതെന്നും സ്ത്രീയെന്ന പരിഗണന നല്‍കി ഒരാഴ്ച മാത്രമേ തടവ് നല്‍കുന്നുള്ളൂവെന്നും കോടതി വ്യക്തമാക്കി. പാസ്‌പോര്‍ട്ട് റദ്ദാക്കാനും പുതിയ റേഷന്‍കാര്‍ഡ് അനുവദിക്കരുതെന്നും ജസ്റ്റിസ് എസ് വൈദ്യനാഥന്റെ ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com