ഇനി അഞ്ചിലും എട്ടിലും തോല്‍ക്കും; ബില്‍ പാര്‍ലമെന്റ് പാസാക്കി; രണ്ടുമാസത്തിനകം വീണ്ടും എഴുതാന്‍ അവസരം

എട്ടാംക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കില്ലെന്ന വ്യവസ്ഥ മാറ്റിക്കൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമഭേദഗതി രാജ്യസഭ പാസാക്കി
ഇനി അഞ്ചിലും എട്ടിലും തോല്‍ക്കും; ബില്‍ പാര്‍ലമെന്റ് പാസാക്കി; രണ്ടുമാസത്തിനകം വീണ്ടും എഴുതാന്‍ അവസരം

ന്യൂഡല്‍ഹി:  എട്ടാംക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കില്ലെന്ന വ്യവസ്ഥ മാറ്റിക്കൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമഭേദഗതി രാജ്യസഭ പാസാക്കി. ബില്‍ നേരത്തെ ലോക്‌സഭയും പാസാക്കിയിരുന്നു. ഇതോടെ അഞ്ചിലും എട്ടിലും പരീക്ഷയുണ്ടാകും. തോറ്റാല്‍ രണ്ടുമാസത്തിനകം വീണ്ടും എഴുതാന്‍ അവസരമുണ്ടാകും.

കുട്ടികളുടെ സമഗ്രമായ മൂല്യനിര്‍ണയം നടക്കുന്നില്ലെന്ന് കണ്ടെത്തിയാണ് ബില്‍ കൊണ്ടുവന്നതെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം ക്ലാസിലെ കണക്കു പോലും അറിയാത്ത അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. ബില്ലിനെ എതിര്‍ത്തുകൊണ്ട് ഇടതുപക്ഷവും എഎപി, ആര്‍ജെഡി അംഗങ്ങളും ഇറങ്ങിപ്പോയി. 

കുട്ടികളെ തോല്‍പ്പിക്കുന്നതിനോട് 25 സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതായി മാനവശേഷി മന്ത്രി പറഞ്ഞു. തോല്‍പ്പിക്കണമോ എന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുക മാത്രമാണ് ബില്ലില്‍ ചെയ്യുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com