പഠനഭാരം 15 ശതമാനം കുറയും ; എന്‍സിഇആര്‍ടി സിലബസ് പരിഷ്‌കരിക്കുന്നു 

: സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വരുന്ന അധ്യയന വര്‍ഷം നിലവിലെ എന്‍സിഇആര്‍ടി സിലബസില്‍ 15 ശതമാനത്തോളം കുറവ് വരുത്താനാണ് മാനവ വിഭവശേഷി വകുപ്പിന്റെ തീരുമാനമെ
പഠനഭാരം 15 ശതമാനം കുറയും ; എന്‍സിഇആര്‍ടി സിലബസ് പരിഷ്‌കരിക്കുന്നു 

ന്യൂഡല്‍ഹി: സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വരുന്ന അധ്യയന വര്‍ഷം നിലവിലെ എന്‍സിഇആര്‍ടി സിലബസില്‍ 15 ശതമാനത്തോളം കുറവ് വരുത്താനാണ് മാനവ വിഭവശേഷി വകുപ്പിന്റെ തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ . കുട്ടികള്‍ക്ക് മേല്‍ അമിത പഠനഭാരം അടിച്ചേപ്പിക്കപ്പെടുകയാണെന്ന് നേരത്തെ വകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

അമിതമായി ചുമത്തപ്പെട്ട പാഠഭാഗങ്ങളില്‍ 50 ശതമാനമെങ്കിലും കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2021 ഓടെ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. പരിഷ്‌കരിച്ച് പുറത്തിറക്കുന്ന സിലബസില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനും ബോധവത്കരണ ക്ലാസുകള്‍ക്കും പുറമേ പ്രവര്‍ത്തനപരിചയ ക്ലാസുകള്‍ക്കും സമയം നീക്കി വയ്ക്കും. 

 എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ അച്ചടി വര്‍ധിപ്പിക്കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആറ് കോടി പുസ്തകങ്ങളാണ് ഇതുവരെ അച്ചടിച്ചിരുന്നത്. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ആവശ്യത്തിന് വിതരണം ചെയ്യുന്നതിനായി ഇത് എട്ട് കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്‌കൂളുകള്‍ക്കനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഗ്രേഡ് നിശ്ചയിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com