'പപ്പ എന്നോട് ക്ഷമിക്കണം', ഉളളംകൈയില്‍ കുറിപ്പ് എഴുതിവെച്ച് പതിനാറുകാരിയുടെ ആത്മഹത്യ

മധ്യപ്രദേശില്‍ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി പതിനാറുകാരി ആത്മഹത്യ ചെയ്തനിലയില്‍
'പപ്പ എന്നോട് ക്ഷമിക്കണം', ഉളളംകൈയില്‍ കുറിപ്പ് എഴുതിവെച്ച് പതിനാറുകാരിയുടെ ആത്മഹത്യ

ഭോപ്പാല്‍:  മധ്യപ്രദേശില്‍ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി പതിനാറുകാരി ആത്മഹത്യ ചെയ്തനിലയില്‍. ഭോപ്പാല്‍ ഗൗതം നഗറില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മരണകാരണം തിരക്കി അന്വേഷണം ആരംഭിച്ച പൊലീസ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് സംഭവം. മൂന്നുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണത്തിന്റെ ചുരുളഴിഞ്ഞത്. ആത്മഹത്യാകുറിപ്പ് തേടി അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടിയുടെ ഇടതു ഉളളംകൈയിലെ കുറിപ്പ് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പപ്പ എന്നോട് ക്ഷമിക്കണം എന്നാണ് കുറിപ്പിലെ വരികള്‍. തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കോച്ചിങ് ക്ലാസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ എന്താണ് അസ്വസ്ഥതയ്ക്കുളള കാരണമെന്ന് പെണ്‍കുട്ടി ആരോടും പറഞ്ഞില്ല. തുടര്‍ന്ന് അയല്‍ക്കാരന്റെ വീടിന്റെ മൂന്നാംനിലയിലേക്ക് പിടിച്ചുകയറിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com