പാര്‍ലമെന്റോ അതോ റിയാലിറ്റി ഷോ വേദിയോ...? ബിജെപി എംപിയുടെ കോപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ)

ഉറക്കെ ചിരിച്ചും മറ്റ് അംഗങ്ങളോട് തമാശ പറഞ്ഞും മറ്റും പലതരം ചേഷ്ടകളുമായാണ് എംപി ഇരിക്കുന്നത്
പാര്‍ലമെന്റോ അതോ റിയാലിറ്റി ഷോ വേദിയോ...? ബിജെപി എംപിയുടെ കോപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ)

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ സാമ്പത്തിക സംവരണ ബില്ലിന്‍മേല്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ബിജെപി എംപിയും ബോളിവുഡ് നടിയുമായ കിരണ്‍ ഖേറിന്റെ മുഖ ചേഷ്ടകളും മറ്റും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ബില്ലുമായി ബന്ധപ്പെട്ട് ബിജെപിയുടെ റാഞ്ചി എംപി രാം തഹല്‍ ചൗധരി ചോദ്യങ്ങള്‍ ചോദിക്കവേയാണ് പിന്നിലെ തന്റെ സീറ്റിലിരുന്നുള്ള എംപിയുടെ കോപ്രായങ്ങള്‍. 

ഉറക്കെ ചിരിച്ചും മറ്റ് അംഗങ്ങളോട് തമാശ പറഞ്ഞും മറ്റും പലതരം ചേഷ്ടകളുമായാണ് എംപി ഇരിക്കുന്നത്. ഗൗരവമേറിയ വിഷയം ചര്‍ച്ച ചെയ്യുമ്പോഴാണ് ഉത്തരവാദിത്വപ്പെട്ട അംഗത്തിന്റെ ഇത്തരത്തിലുള്ള പ്രവൃത്തി. സോഷ്യല്‍ മീഡിയയില്‍ ഒരേസമയം ഇത് തമാശയായി പ്രചരിക്കുമ്പോള്‍ തന്നെ പലരും വിമര്‍ശനവുമായും രംഗത്തെത്തുന്നുണ്ട്. 

കോളജിലെ ലഞ്ച് ബ്രേക്കിന് മുന്‍പുള്ള ക്ലാസില്‍ ബോറടിച്ചിരിക്കുന്ന ബാക്ക് ബെഞ്ച് വിദ്യാര്‍ഥിയുടെ കോപ്രായങ്ങള്‍ എന്ന നിലയിലാണ് എംപിയുടെ മുഖഭാവങ്ങള്‍ പ്രചരിക്കുന്നത്. എംപിയുടെ ഭാവ പ്രകടനങ്ങള്‍ കോളജ് ദിനങ്ങളിലെ ഗൃഹാതുര ഓര്‍മകളിലേക്ക് കൊണ്ടുപോകുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു. 

ഇന്ത്യാസ് ഗോട് ടാലന്റ് റിയാലിറ്റി ഷോയുടെ ജഡ്ജായി ഇരിക്കുന്ന കിരണ്‍ ഖേറല്ല ഇത്. ആ ഷോ അവസാനിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റിലിരിക്കുന്ന അംഗമാണിപ്പോള്‍ എന്ന് ചിലര്‍ ഓര്‍മപ്പെടുത്തുന്നു. എന്തായാലും വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ കൊണ്ടാടുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com