നാ​ഗേശ്വര റാവു ചുമതലയേറ്റിട്ടും രക്ഷയില്ല; സിബിഐയിൽ സ്ഥലം മാറ്റം തുടരുന്നു

സിബിഐയിൽ വീണ്ടും സ്ഥലം മാറ്റം. ആറ് ജോയിന്റ് ഡയറക്ടർമാരെയാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്
നാ​ഗേശ്വര റാവു ചുമതലയേറ്റിട്ടും രക്ഷയില്ല; സിബിഐയിൽ സ്ഥലം മാറ്റം തുടരുന്നു

ന്യൂഡൽഹി: സിബിഐയിൽ വീണ്ടും സ്ഥലം മാറ്റം. ആറ് ജോയിന്റ് ഡയറക്ടർമാരെയാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്. സിബിഐ വക്താവ് അഭിഷേക് ദയാലിനും ഇൻഫർമേഷൻ ഓഫീസറേയും സ്ഥലം മാറ്റിയിട്ടുണ്ട്. 

നേരത്തെ പുറത്താക്കപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മ്മ പുറപ്പെടുവിച്ച സ്ഥലമാറ്റ ഉത്തരവുകള്‍ ഇടക്കാല ഡയറ്കടറായി ചുമതലയേറ്റ എന്‍ നാഗേശ്വര്‍ റാവു റദ്ദാക്കിയിരുന്നു. പിന്നാലെയാണ് നാ​ഗേശ്വര റാവു സ്ഥാനമേറ്റ ശേഷമുള്ള സ്ഥലമാറ്റങ്ങൾ.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ ഡയറക്ടറായി തിരിച്ചെത്തിയതിന് പിന്നാലെ അലോക് വര്‍മ്മ പുറപ്പെടുവിച്ച ഉത്തരവുകളാണ് നേരത്തെ നാഗേശ്വര്‍ റാവു റദ്ദാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com