കുഭമേളയ്ക്ക് നാളെ തുടക്കം; പ്രയാഗ് രാജ് കാത്തിരിക്കുന്നത് 15 കോടിയോളം തീര്‍ത്ഥാടകരെ (ചിത്രങ്ങള്‍)

അര്‍ധ കുംഭമേളയ്ക്കായി പ്രയാഗ് രാജ് ഒരുങ്ങി. കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് ത്രിവേണീ സ്‌നാനം നടത്തി മോക്ഷപ്രാപ്തി നേടുന്നതിനായി നാളെ മുതല്‍ പ്രയാഗ് രാജിലേക്ക് എത്തിച്ചേരുക.
കുഭമേളയ്ക്ക് നാളെ തുടക്കം; പ്രയാഗ് രാജ് കാത്തിരിക്കുന്നത് 15 കോടിയോളം തീര്‍ത്ഥാടകരെ (ചിത്രങ്ങള്‍)

ലക്‌നൗ: അര്‍ധ കുംഭമേളയ്ക്കായി പ്രയാഗ് രാജ് ഒരുങ്ങി. കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് ത്രിവേണീ സ്‌നാനം നടത്തി മോക്ഷപ്രാപ്തി നേടുന്നതിനായി നാളെ മുതല്‍ പ്രയാഗ് രാജിലേക്ക് എത്തിച്ചേരുക.

ആറ് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന അര്‍ധ കുംഭമേളയ്ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

3200 ഹെക്ടറിലായാണ് ഇത്തവണ മേളയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 4300 കോടിയോളം രൂപ ചിലവഴിച്ച് നടത്തുന്ന മേളയില്‍ തീര്‍ത്ഥാടകര്‍ക്കായി ഫൈവ്സ്റ്റാര്‍ എസി, നോണ്‍ എസി ടെന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

വിദേശികളും സംന്യാസികളും സ്വദേശികളായ തീര്‍ത്ഥാടകരുമടക്കം 15 കോടിയോളം പേര്‍ രണ്ടു മാസത്തിനിടയില്‍ പ്രയാഗ് രാജിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകളും പ്രത്യേക നിരക്കും റെയില്‍ വേ പ്രഖ്യാപിച്ചിട്ടുണ്ട്.

അതീവ സുരക്ഷയാണ് ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 1,100 ക്യാമറകള്‍ സദാ പ്രവര്‍ത്തന നിരതമായിരിക്കും. ഇതിന് പുറമേ ഭീകരാക്രമണമടക്കമുള്ളവ ചെറുക്കുന്നതിനുള്ള സൗകര്യങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്നും സുരക്ഷാ സൈനികരെ നിയമിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.  50 ദിവസത്തോളം നീളുന്ന കുംഭമേള മാര്‍ച്ച് നാലിന് മഹാശിവരാത്രി ദിനത്തിലാണ് അവസാനിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com