ബിജെപിക്ക് വീണ്ടും തിരിച്ചടി; അധികാരമോഹികളുടെ കൂടാരമെന്ന് മുതിര്‍ന്ന നേതാവ്; മുന്‍ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു

ബിജെപിക്ക് വീണ്ടും തിരിച്ചടി - അധികാരമോഹികളുടെ കൂടാരമെന്ന് മുതിര്‍ന്ന നേതാവ് - മുന്‍ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു
ബിജെപിക്ക് വീണ്ടും തിരിച്ചടി; അധികാരമോഹികളുടെ കൂടാരമെന്ന് മുതിര്‍ന്ന നേതാവ്; മുന്‍ മുഖ്യമന്ത്രി പാര്‍ട്ടി വിട്ടു

ഗോഹട്ടി: അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗെഗോംഗ് അപാംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. അധികാരം നിലനിര്‍ത്താന്‍ എന്ത് തരംതാണ പ്രവര്‍ത്തിക്കും പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നുവെന്ന് ആരോപിച്ചാണ് രാജി.   മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ തത്വങ്ങള്‍ പാര്‍ട്ടി പിന്തുടരുന്നില്ലെന്ന് ആരോപിച്ചാണ് അപാംഗ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അപാംഗ് രാജിക്കത്ത് അയച്ചു.

ബിജെപി അധികാര മോഹികളുടെ തട്ടകമായി മാറി. അധികാര വികേന്ദ്രീകരണത്തെയും ജനാധിപത്യ തീരുമാനങ്ങളെയും ഇപ്പോഴത്തെ നേതൃത്വം എതിര്‍ക്കുകയാണ്. പാര്‍ട്ടിയുടെ സ്ഥാപിത മൂല്യങ്ങളില്‍ നിന്ന് നേതൃത്വം വ്യതിചലിച്ചുവെന്നും രാജിക്കത്തില്‍ അപാംഗ് കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com