അതിർത്തിയിൽ ചൈന മിലിട്ടറി കോംപ്ലക്സുകളും ഭൂ​ഗർഭ അറകളും നിർമ്മിക്കുന്നു ; ഉപ​ഗ്രഹചിത്രങ്ങൾ പുറത്ത്

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​​ന്റെ ല​ഡാ​ക്കി​ലെ ഡെം​കോ​ച്ച്​ സൈ​നി​ക പോ​സ്​​റ്റി​​ൽ​നി​ന്ന്​ 60 കി.​മീ​റ്റ​ർ മാ​ത്രം ദൂ​ര​ത്താ​യാ​ണ്​ തു​ര​ങ്ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്
അതിർത്തിയിൽ ചൈന മിലിട്ടറി കോംപ്ലക്സുകളും ഭൂ​ഗർഭ അറകളും നിർമ്മിക്കുന്നു ; ഉപ​ഗ്രഹചിത്രങ്ങൾ പുറത്ത്

ബീജിങ് ​: അതിർത്തിയിൽ ചൈന മിലിട്ടറി കോംപ്ലക്സുകളും ഭൂ​ഗർഭ അറകളും നിർമ്മിക്കുന്നു. അതിർത്തിയിൽ ദോക് ലാമിൽ നിന്നും വെറും 81 മീറ്റർ അകലത്തിലാണ് ചൈന മിലിട്ടറി കോംപ്ലക്സുകൾ നിർമ്മിക്കുന്നത്. പൂർണ സൗകര്യങ്ങളുടെ സൈനികകേന്ദ്രങ്ങളാണ് നിർമ്മിച്ചു വരുന്നത്. ഇതിന്റെ ഉപ​ഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. 

അ​തി​ർ​ത്തി​യി​ൽ ഭൂ​മി​ക്ക​ടി​യി​ൽ ചൈ​ന 50 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ ഭൂ​ഗ​ർ​ഭ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തായും റി​പ്പോ​ർ​ട്ടുണ്ട്. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​​ന്റെ ല​ഡാ​ക്കി​ലെ ഡെം​കോ​ച്ച്​ സൈ​നി​ക പോ​സ്​​റ്റി​​ൽ​നി​ന്ന്​ 60 കി.​മീ​റ്റ​ർ മാ​ത്രം ദൂ​ര​ത്താ​യാ​ണ്​ തു​ര​ങ്ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. തു​ര​ങ്ക​ങ്ങ​ളും സൈ​നി​ക ബാ​ര​ക്കു​ക​ളും അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ​ങ്ങ​ളാ​ണ്​ ഇ​തെ​ന്നാണ് റിപ്പോർട്ടുകൽ. ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളി​ൽ​ നി​ന്നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്.

നേരത്തെ ഇന്ത്യൻ അതിർത്തിയായ ദോക് ലാമിൽ ചൈന റോഡ് നിർമ്മിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി ചൈന അറിയിക്കുകയും ചെയ്തു. എന്നാൽ ചൈനയുടെ വാദം കളവാണെന്ന് ഉപ​ഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നു. നേരത്തെ ദോക് ലാമിൽ ചൈനീസ് സൈന്യം അതിർത്തി കടന്നുകയറിയത് ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധ സമാന സംഘർഷത്തിലേക്ക് വഴിവെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com