പീരങ്കി ഓടിച്ച് മോദി;വീഡിയോ വൈറല്‍

കെ 9 വജ്രയ്ക്ക് 28 മുതല്‍ 38 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് കൃത്യമായി വെടിവയ്ക്കാന്‍ സാധിക്കും
പീരങ്കി ഓടിച്ച് മോദി;വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത യുദ്ധവാഹനം ഓടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ നിര്‍മ്മിച്ച കെ9 വജ്ര ആണ് മോദി ഓടിച്ചത്. തനിയെ പ്രവര്‍ത്തിക്കുന്ന ഹൊവിറ്റ്‌സര്‍ (യുദ്ധരംഗത്ത് ഷെല്ലുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന തോക്ക്) ആണ് കെ9 വജ്ര. 

കെ9ന് മുകളില്‍ മോദി സഞ്ചരിക്കുന്ന വീഡിയോ വാര്‍ത്ത ഏജന്‍സി എഎന്‍ഐ പുറത്തുവിട്ടു. 

വ്യാപകമായി യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ഹൊവിറ്റ്‌സര്‍ ആയുധം ദക്ഷിണ കൊറിയന്‍ സൈന്യം നിര്‍മ്മിച്ച കെ9 തണ്ടര്‍ എന്ന ആയുധത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ നിര്‍മ്മിച്ചത്. കൂടുതല്‍ ദൂരം ഷെല്ലുകള്‍ വിക്ഷേപിക്കാന്‍ സാധിക്കുന്ന കെ9 വജ്ര നേറ്റോ (NATO) പ്രഹരശേഷി പാലിക്കുന്നതുമാണ്. 

കെ 9 വജ്രയ്ക്ക് 28 മുതല്‍ 38 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് കൃത്യമായി വെടിവയ്ക്കാന്‍ സാധിക്കും. 'ബര്‍സ്റ്റ്' മോഡില്‍ 30 സെക്കന്‍ഡില്‍ മൂന്നുറൗണ്ട് തുടര്‍ച്ചയായി വെടിവയ്ക്കാനാകും. 'ഇന്റ്റന്‍സ്' മോഡില്‍ മൂന്ന് മിനിട്ടില്‍ പതിനഞ്ച് റൗണ്ട് വെടിയുതിര്‍ക്കാനാകും. 'സസ്‌റ്റെയിന്‍ഡ്' മോഡിലാകുമ്പോള്‍ ഒരു മണിക്കൂറില്‍ അറുപത് റൗണ്ട് വെടിവയ്ക്കാനാകും.

പര്‍വ്വത പ്രദേശത്ത് നിലനില്‍ക്കുന്ന ചൈനിസ് ഭീഷണിക്ക് മറുപടി എന്ന നിലയിലാണ് വജ്ര കെ 9, ഹൗവിട്‌സര്‍ എം 777 തോക്കുകള്‍ വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com