ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കൊള്ളയടിച്ചത് 11 ക്ഷേത്രങ്ങള്‍ ; അഞ്ചംഗ സംഘം പിടിയില്‍

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഒറ്റപ്പെട്ട സ്ഥലത്തുള്ള അമ്പലങ്ങള്‍ കണ്ടെത്തിയ ശേഷമായിരുന്നു മോഷണം നടത്തി വന്നത്. അമ്പലങ്ങളിലേക്കുള്ള വഴിയും, ജനവാസം എങ്ങനെയെന്നും പിടിക്കപ്പെടാനുള്ള സാധ്യതയുണ്ടോ എന്നുമെ
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കൊള്ളയടിച്ചത് 11 ക്ഷേത്രങ്ങള്‍ ; അഞ്ചംഗ സംഘം പിടിയില്‍

മൈസൂര്‍: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച അഞ്ചംഗ സംഘം പിടിയില്‍. 11 ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘം 2.9 ലക്ഷം രൂപയാണ് കവര്‍ന്നത്. 19 വയസിനും 26 വയസിനും ഇടയിലുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരും. മറ്റ് ജോലികള്‍ ചെയ്തിരുന്ന ഇവര്‍ അവധി ദിവസങ്ങളാണ് കവര്‍ച്ച നടത്തുന്നതിനായി മാറ്റി വച്ചതെന്ന് പൊലീസ് പറയുന്നു. 

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഒറ്റപ്പെട്ട സ്ഥലത്തുള്ള അമ്പലങ്ങള്‍ കണ്ടെത്തിയ ശേഷമായിരുന്നു മോഷണം നടത്തി വന്നത്. അമ്പലങ്ങളിലേക്കുള്ള വഴിയും, ജനവാസം എങ്ങനെയെന്നും പിടിക്കപ്പെടാനുള്ള സാധ്യതയുണ്ടോ എന്നുമെല്ലാം വിശദമായ പ്ലാനിങ് നടത്തിയ ശേഷമാണ് സംഘം മോഷണത്തിനിറങ്ങിയിരുന്നത്. ചാമ്രാജ നഗറില്‍ മോഷണം നടത്തി മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചുപേരും പൊലീസിന്റെ പിടിയിലായത്.

 ഉത്സവകാലം കഴിയുമ്പോഴായിരുന്നു ഇവര്‍മോഷണം നടത്തിയിരുന്നത്. ചാമ്രാജ നഗറില്‍ മാത്രം ഒന്‍പത് ക്ഷേത്രങ്ങളും മൈസൂരിലെ രണ്ട് ക്ഷേത്രങ്ങളുമാണ് സംഘം കഴിഞ്ഞ അഞ്ച് മാസത്തിനിടെ കൊള്ളയടിച്ചത്. പണത്തിന് പുറമേ പൂജാദ്രവ്യങ്ങളും ചന്ദനമുട്ടികളും ഇവരില്‍ നിന്നും കണ്ടെടുത്തു. ചാമരാജ നഗറിലെ അമ്പലങ്ങളില്‍ നടന്ന എല്ലാ കവര്‍ച്ചകള്‍ക്കും ഒരേ സ്വഭാവം കണ്ടെത്തിയിരുന്നതിനെ തുടര്‍ന്ന് സംഘത്തെ നിരീക്ഷിച്ച് വരിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com