മധ്യപ്രദേശില്‍ ചടുലനീക്കവുമായി കോണ്‍ഗ്രസ്; ബിജെപി മുന്‍ മുഖ്യമന്ത്രിക്ക് സീറ്റ് ഓഫര്‍

മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നോതാവുമായ ബാബുലാല്‍ ഗൗഡിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് 
മധ്യപ്രദേശില്‍ ചടുലനീക്കവുമായി കോണ്‍ഗ്രസ്; ബിജെപി മുന്‍ മുഖ്യമന്ത്രിക്ക് സീറ്റ് ഓഫര്‍

ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞടുപ്പിലെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ മധ്യപ്രദേശില്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ചടുല തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നോതാവുമായ ബാബുലാല്‍ ഗൗഡിന് തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഭോപ്പാല്‍ മണ്ഡലമാണ് കോണ്‍ഗ്രസ് ഓഫര്‍ ചെയ്തത്. 

കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ദിഗ് വിജയ്‌സിംഗാണ് സീറ്റ് വാഗ്ദാനം ചെയ്തതെന്ന് ബിജെപി നേതാവ് ബാബുലാല്‍ ഗൗഡ് പറഞ്ഞു. ആലോചിച്ചശേഷം മറുപടി പറയു എന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കളെ ബിജെപി നേതൃത്വം പാര്‍ശ്വവത്കരിക്കുകയാണ്. ഇത്തരം നേതാക്കളുടെ അഭിപ്രായത്തിന് വില നല്‍കാത്തത് പാര്‍ട്ടിയെ ഭാവിയില്‍ ദോഷകരമായി ബാധിക്കും. തന്റെ സ്ഥാനാര്‍ത്ഥിത്വം ജനങ്ങള്‍ ആഗ്രഹിക്കുന്നതായും ഗൗഡ് മാധ്യമങ്ങളോട് പറഞ്ഞു.

ഗൗഡിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ നേട്ടം കൈവരിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിയിലെ വിമതനീക്കം കോണ്‍ഗ്രസിന് സഹായകമായിരുന്നു. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയത്. 230 അംഗനിയമസഭയില്‍ കോണ്‍ഗ്രസ് 114 സീറ്റ് നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com