ഡ്രൈവറിന്റെ ഭാര്യയുടെ മൃതദേഹം കട്ടിലിനടിയില്‍; ഒന്നും അറിയാതെ ഹോട്ടല്‍ ഉടമ മൃതദേഹത്തോടൊപ്പം ഉറങ്ങിയത് അഞ്ച് ദിവസം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2019 12:15 PM  |  

Last Updated: 27th January 2019 12:15 PM  |   A+A-   |  

murder


ശ്വാസം എടുക്കാന്‍ പോലും കഴിയാത്ത രീതിയില്‍ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരാന്‍ തുടങ്ങിയപ്പോഴാണ് ദിനേശ് കുമാര്‍ തന്റെ മുറി പരിശോദിച്ചത്. കട്ടിലിന് അടിയില്‍ എലി ചത്തു കിടക്കുന്നുണ്ടാകും എന്ന ചിന്തയായിരുന്നു അയാള്‍ക്ക് അപ്പോള്‍. എന്നാല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു അയാളുടെ കണ്ടെത്തല്‍. തന്റെ ഡ്രൈവറിന്റെ ഭാര്യയുടെ അഴുകിയ മൃതശരീരമാണ് ദിനേശ് കട്ടിലിനുള്ളിലെ ബോക്‌സില്‍ നിന്ന് കണ്ടെത്തിയത്. 

അഞ്ച് ദിവസം മുന്‍പാണ് ഡ്രൈവറിന്റെ ഭാര്യ ബബിതയെ (30) കാണാതാകുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇതൊന്നും അറിയാതെ തന്റെ വാടക വീട്ടില്‍ മൃതദേഹത്തിനൊപ്പം ഉറങ്ങുകയായിരുന്നു ദിനേശ്. ഹരിയാനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഗുരുഗ്രാമില്‍ ചായക്കട നടത്തുകയാണ് ദിനേശ്. തിങ്കളാഴ്ച രാവിലെയാണ് ഇയാള്‍ നാട്ടില്‍ നിന്ന് തിരികെ എത്തിയത്. വന്ന ഉടന്‍ ഇയാള്‍ കടയിലേക്ക് പോയി. അതിനു ശേഷമുള്ള ദിവസങ്ങളില്‍ മുറിയിലേക്ക് കളക്കുന്ന മോശം ഗന്ധം ഇയാള്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഇത് വെന്റിലേഷന്റെ പ്രശ്‌നമാണെന്ന് വിലയിരുത്തി കാര്യമായി ശ്രദ്ധിച്ചില്ല. എന്നാല്‍ ഗന്ധം രൂക്ഷമായതോടെയാണ് മുറി പരിശോധിക്കുന്നതും മൃതദേഹം കണ്ടെത്തുന്നതും. സംഭവം ഉടന്‍ പൊലീസിനെ അറിയിച്ചു. 

തിങ്കളാഴ്ച മുതല്‍ ദിനേശിന്റെ ഡ്രൈവറെയും കാണാനില്ല. ഭാര്യയെ കൊന്ന് മൃതദേഹം ഒളിപ്പിച്ചതിന് ശേഷം അയാള്‍ ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചു.