സ്ഥാനാര്‍ഥിയാവണോ? 25,000 രൂപ ഫീസ് സഹിതം അപേക്ഷിക്കണം, നിബന്ധനയുമായി കോണ്‍ഗ്രസ്‌

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി നാലിനും പത്തിനും ഇടയില്‍ 25,000 രൂപയും അപേക്ഷയും സമര്‍പ്പിക്കണമെന്ന് അണ്ണാഡിഎംകെ
സ്ഥാനാര്‍ഥിയാവണോ? 25,000 രൂപ ഫീസ് സഹിതം അപേക്ഷിക്കണം, നിബന്ധനയുമായി കോണ്‍ഗ്രസ്‌

ലുധിയാന:  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് പുതിയ നിയന്ത്രണവുമായി പഞ്ചാബ് കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും.  25,000 രൂപ ഫീസായി നല്‍കി അപേക്ഷയും സമര്‍പ്പിച്ചാല്‍ മാത്രമേ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്നാണ് നേതാക്കള്‍ അണികളെ അറിയിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി നാലിനും പത്തിനും ഇടയില്‍ 25,000 രൂപയും അപേക്ഷയും സമര്‍പ്പിക്കണമെന്ന് അണ്ണാഡിഎംകെ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലേക്കും ഇങ്ങനെയാവും സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.  2014 ലും അണ്ണാ ഡിഎംകെ ഇങ്ങനെ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു.
 
 അപേക്ഷാ ഫോമിന് നല്‍കാന്‍ 25,000 രൂപയുമായി വന്നാല്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് പരിഗണിക്കാമെന്ന നിയന്ത്രണം ആദ്യ മുന്നോട്ട് വച്ചത് പഞ്ചാബ് കോണ്‍ഗ്രസാണ്. സംവരണ മണ്ഡലങ്ങളിലുള്ളവര്‍ 20,000 രൂപയാണ് നല്‍കേണ്ടത്. നാല് സംവരണ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 14 ലോക്‌സഭാ സീറ്റുകളാണ് പഞ്ചാബിലുള്ളത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ പാത സീറ്റ് വിതരണത്തില്‍ സ്വീകരിക്കണമോ എന്ന് ആലോചിച്ച് വരിയാണെന്നാണ് ഹരിയാനയിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com