ടിക് ടോക് വിഡിയോ എടുക്കാന്‍ പാലത്തില്‍ നിന്നു ചാടി; നദിയില്‍ വീണ പത്തൊന്‍പതുകാരനെ കാണ്മാനില്ല 

ടിക് ടോക് വിഡിയോ ചിത്രീകരിക്കാന്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടിയ യുവാക്കളില്‍ ഒരാളെ കാണാതായി
ടിക് ടോക് വിഡിയോ എടുക്കാന്‍ പാലത്തില്‍ നിന്നു ചാടി; നദിയില്‍ വീണ പത്തൊന്‍പതുകാരനെ കാണ്മാനില്ല 

ലക്‌നൗ: സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കില്‍ പങ്കുവയ്ക്കുന്നതിനായി വിഡിയോ ചിത്രീകരിക്കാന്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടിയ യുവാക്കളില്‍ ഒരാളെ കാണാതായി. 19  വയസ്സ് പ്രായമുള്ള ഡാനിഷും ആഷിക്കുമാണ് വിഡിയോയ്ക്കായി തിരക്കുള്ള പാലത്തില്‍ നിന്നും നദിയിലേക്ക് ചാടിയത്. ഡാനിഷിനെ പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിച്ചെങ്കിലും ആഷിക്കിനെ കണ്ടെത്താനായില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. 

ഡിയോറിയ ജില്ലയിലെ ഛോട്ടി ഗന്‍ദക്ക് നദിയിലാണ് സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയ ഇരുവരും മറ്റുപലരും ചെയ്തുകണ്ട ഒരു സാഹസ വിഡിയോ ഒരുക്കാനായാണ് നദിയിലേക്ക് ചാടിയത്. ഡാനിഷ് ആണ് ആദ്യം ചാടിയതെന്നും അത് ക്യാമറയില്‍ പകര്‍ത്തിയ ശേഷം ആഷിക്കും പിന്നാലെ ചാടുകയായിരുന്നെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. 

നീന്തല്‍ വിദഗ്ധരടക്കം എത്തി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇനിയും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔറങ്കാബാദ് സ്വദേശിയായ ഡാനിഷ് ഡിയോറയിലെ ബന്ധുവീട് സന്ദര്‍ശിക്കാനെത്തിയതാണ്. ഇതിനിടയിലാണ് ആഷിക്കുമായി സൗഹൃദത്തിലാകുന്നത്. ആഷിക് ഡിയോറയില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com