'ഡിജെ' ക്ക് വിലക്കില്ല; സിനിമാ പാട്ടുകള്‍ വേണ്ട; തീര്‍ഥാടകര്‍ക്ക് നിര്‍ദേശവുമായി യുപി മുഖ്യമന്ത്രി 

ഭജനകള്‍ പാടണമെന്നും സിനിമാ ഗാനങ്ങള്‍ ആലപിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി
'ഡിജെ' ക്ക് വിലക്കില്ല; സിനിമാ പാട്ടുകള്‍ വേണ്ട; തീര്‍ഥാടകര്‍ക്ക് നിര്‍ദേശവുമായി യുപി മുഖ്യമന്ത്രി 

ലക്‌നൗ: കന്‍വാര്‍ തീര്‍ഥയാത്രയില്‍ സിനിമാ പാട്ടുകള്‍ ആലപിക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യാത്രയില്‍ ഭജനകള്‍ പാടണമെന്നും സിനിമാ ഗാനങ്ങള്‍ ആലപിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം 'ഡിജെ' സംഗീതത്തിന് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

യാത്ര ചെയ്യുന്ന തീര്‍ഥാടകരുടെ മുകളിലേക്ക് ഹെലികോപ്റ്റര്‍ വഴി പൂക്കള്‍ വര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. തീര്‍ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. 

സ്ത്രീകളടക്കമുള്ളവരുടെ സുരക്ഷ കര്‍ശനമാക്കാനും മഹാ കുംഭമേളയ്ക്ക് ഒരുക്കിയ തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദേശമുണ്ട്. പ്ലാസ്റ്റിക്കടക്കമുള്ളവയും യാത്രയില്‍ നിരോധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com