'ഒരു രാജ്യം ഒരു ഗ്രിഡ്' ; വൈദ്യുതിയും പാചക വാതകവും ഉറപ്പാക്കുമെന്ന് ബജറ്റ്

വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കുമെന്ന് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപനം
'ഒരു രാജ്യം ഒരു ഗ്രിഡ്' ; വൈദ്യുതിയും പാചക വാതകവും ഉറപ്പാക്കുമെന്ന് ബജറ്റ്

ന്യൂഡല്‍ഹി: വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കുമെന്ന് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപനം. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സമാനമായ രീതിയില്‍ ജലഗ്രിഡും ഗ്യാസ് ഗ്രിഡും നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 

2022ഓടെ എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും ഗ്യാസ് എന്നിവ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളാണ്. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പ്രധാന്‍മന്ത്രി ആവാസ് യോജന കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കും.

ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. 

ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് പ്രാവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും.

ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കും. ഇതിനായി പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. ജിഎസ്ടിയില്‍ രജസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്ക് രണ്ടു ശതമാനം നികുതി ഇളവു നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com