പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട് കാര്‍, അത്ഭുതകരമായി രക്ഷപ്പെട്ട് അച്ഛനും മകനും (വീഡിയോ) 

ഛത്തീസ്ഗഡില്‍ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട കാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്
പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട് കാര്‍, അത്ഭുതകരമായി രക്ഷപ്പെട്ട് അച്ഛനും മകനും (വീഡിയോ) 

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. ഛത്തീസ്ഗഡില്‍ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട കാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കാറില്‍ കുടുങ്ങിയ അച്ഛനെയും മകനെയും പ്രദേശവാസികള്‍ ചേര്‍ന്ന് അതിസാഹസികമായി രക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഛത്തീസ്ഗഡില്‍ അംബികാപൂര്‍ കന്യ പരിസാര്‍ റോഡിലാണ് സംഭവം. റോഡ് കവിഞ്ഞൊഴുകുന്ന പ്രളയജലത്തിലൂടെ കാര്‍ ഒഴുകി പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. കാറില്‍ കുടുങ്ങിയ അച്ഛനെയും മകനെയും പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരിയാനയിലും സമാനമായ സംഭവമുണ്ടായി. കരകവിഞ്ഞൊഴുകുന്ന നദിയില്‍ കുടുങ്ങിയ കാറിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ കാറിനെ വീണ്ടെടുക്കാനുളള ശ്രമങ്ങളും കാണാം. പിന്നീട് കാര്‍ തിരിച്ചെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com