ആർഎസ്എസ് ചരിത്രം പാഠ്യപദ്ധതിയിൽ, മാറ്റം ബിഎ രണ്ടാം വർഷ സിലബസിൽ; വിമർശനം

ചരിത്ര കോഴ്‌സിന്റെ സിലബസിലാണ് ആർഎസ്എസ് ചരിത്രവും രാഷ്ട്ര നിർമാണത്തിലുള്ള പങ്കും ഉൾപ്പെടുത്തിയിരിക്കുന്നത്
ആർഎസ്എസ് ചരിത്രം പാഠ്യപദ്ധതിയിൽ, മാറ്റം ബിഎ രണ്ടാം വർഷ സിലബസിൽ; വിമർശനം

മുംബൈ:  രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർഎസ്എസ്) ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി നാഗ്പുരിലെ രാഷ്ട്രസന്ത് തുക്കഡോജി മഹാരാജ് സർവകലാശാല. ബിഎ രണ്ടാം വർഷ വിദ്യാർഥികൾക്കുള്ള ചരിത്ര കോഴ്‌സിന്റെ സിലബസിലാണ് ആർഎസ്എസ് ചരിത്രവും രാഷ്ട്ര നിർമാണത്തിലുള്ള പങ്കും ഉൾപ്പെടുത്തിയിരിക്കുന്നത്.

1885 മുതൽ 1947 വരെയുള്ള ഇന്ത്യാ ചരിത്രത്തിലാണ് പുതിയ മാറ്റം. മാർക്‌സിസവും ഉത്തരാധുനികതയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ചരിത്രത്തിലെ പുതിയ ഇടപെടലുകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്ന് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം സതീഷ് ഷാഫ്‌ലെ പറഞ്ഞു. അതേസമയം പുതിയ മാറ്റത്തിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com