മകളെ അണലി കടിച്ചു, കടിയേറ്റിട്ടും കയ്യില്‍ പിടയുന്ന പാമ്പുമായി അമ്മ ആശുപത്രിയില്‍, ഞെട്ടല്‍ 

മകളെയും തന്നെയും പാമ്പുകടിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ യുവതിയെ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി
മകളെ അണലി കടിച്ചു, കടിയേറ്റിട്ടും കയ്യില്‍ പിടയുന്ന പാമ്പുമായി അമ്മ ആശുപത്രിയില്‍, ഞെട്ടല്‍ 

മുംബൈ: മകളെയും തന്നെയും പാമ്പുകടിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ യുവതിയെ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. കയ്യില്‍ പിടയുന്ന അണലിപ്പാമ്പുമായാണ് യുവതി എത്തിയത്. ചേരിപ്രദേശമായ മുംബൈയിലെ ധാരാവിയിലെ രാജീവ് ഗാന്ധിനഗര്‍ സോനേരി ചാളിലെ താമസക്കാരി സുല്‍ത്താന ഖാന്‍ (34) ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.ഡോക്ടര്‍ ഉടന്‍ തന്നെ വിദഗ്ധനെ വരുത്തി. വിഷമുള്ള അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണെന്നു വിദഗ്ധന്‍ വെളിപ്പെടുത്തി. 

പെരുമഴയ്ക്കിടെ അടുത്തുള്ള കാട്ടില്‍ നിന്നാണ്, സുല്‍ത്താനയുടെ കുടിലിലേയ്ക്ക് അണലി കടന്നത്. ഞായറാഴ്ച രാവിലെ 11ന് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മകള്‍ സഹ്‌സീനെ(18) യാണ് ആദ്യം പാമ്പു കടിച്ചത്. കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാല്‍ ചികില്‍സ എളുപ്പമാകുമെന്നു കേട്ടിട്ടുള്ളതുകൊണ്ടാണ് സുല്‍ത്താന പാമ്പിനെയും കൊണ്ട് ആശുപത്രിയിലെത്തിയത്. പാമ്പ് കയ്യില്‍ കടിച്ചിട്ടും വിടാതെയായിരുന്നു സുല്‍ത്താനയുടെ സാഹസികത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com