പ്രളയമാണ്, ആഡംബരക്കാറ് പോയിട്ട് ഓട്ടോറിക്ഷ പോലുമില്ല: ചങ്ങാടത്തില്‍ യാത്രചെയത് നവദമ്പതികള്‍, വീഡിയോ

റോഡ് മുഴുവന്‍ മുങ്ങിപ്പോയി. ഇതോടെ ഗ്രാമത്തിലേക്ക് പോകാന്‍ വീപ്പയും തടിയുമുപയോഗിച്ച് താത്കാലികമായി ചങ്ങാടം നിര്‍മ്മിക്കേണ്ടിവന്നു.
പ്രളയമാണ്, ആഡംബരക്കാറ് പോയിട്ട് ഓട്ടോറിക്ഷ പോലുമില്ല: ചങ്ങാടത്തില്‍ യാത്രചെയത് നവദമ്പതികള്‍, വീഡിയോ

ത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രളയത്താല്‍ പാടുപെടുകയാണ്. നിരവധി പേര്‍ മരിച്ചിട്ടുണ്ട്. ഗ്രാമങ്ങള്‍ അടക്കം വെള്ളത്തിനടിയിലാണ്. ഇതിനിടെ വിവാഹവസ്ത്രമണിഞ്ഞ് പ്രളയജലത്തിലൂടെ ചങ്ങാടത്തില്‍ യാത്രചെയ്യുന്ന നവദമ്പതികളുടെ വീഡിയോ വൈറലാവുകയാണ്.

പ്രളയം നേരിടുന്ന ബിഹാറിലെ ഗാര്‍ഹ ഗ്രാമത്തില്‍നിന്നാന്നുള്ള വീഡിയോയാണിത്. എഎന്‍ഐ ആണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. ഗ്രാമത്തിലെ റോഡ് മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ഇതോടെ വിവാഹ വേദിയില്‍ നിന്ന് വരന്റെ വീട്ടിലേക്ക് പോകാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാതെയായി. 

ഇതോടെയാണ് താത്കാലിക ചടങ്ങാടം നിര്‍മ്മിച്ച് ദമ്പതികളെ ബന്ധുക്കള്‍ അതില്‍ യാത്രയാക്കിയത്. പ്ലാസ്റ്റിക് വീപ്പയും തടിയും ഉപയോഗിച്ച് നിര്‍മ്മിച്ച ചങ്ങാടത്തിലാണ് ഇവരുടെ യാത്ര. 'റോഡ് മുഴുവന്‍ മുങ്ങിപ്പോയി. ഇതോടെ ഗ്രാമത്തിലേക്ക് പോകാന്‍ വീപ്പയും തടിയുമുപയോഗിച്ച് താത്കാലികമായി ചങ്ങാടം നിര്‍മ്മിക്കേണ്ടിവന്നു.' വരന്റെ ബന്ധുക്കള്‍ പറഞ്ഞു. 

പ്രദേശത്തെ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ ദിവസം കിഷന്‍ഗഞ്ച് പ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com