മദ്യപിച്ച് ഭാര്യവീട്ടിലെത്തി ബഹളം വെച്ചു: യുവാവിനെ അറസ്റ്റ് ചെയ്തു

പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകും മുന്‍പ് തുടങ്ങിയ ബന്ധം വിവാഹത്തിലെത്തിയെങ്കിലും ദാമ്പത്യം അധികകാലം മുന്നോട്ട് പോയില്ല. 
മദ്യപിച്ച് ഭാര്യവീട്ടിലെത്തി ബഹളം വെച്ചു: യുവാവിനെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: ഭാര്യവീട്ടിലെത്തി മദ്യപിച്ച് ബഹളം വച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ നിന്നും ഓടിപ്പോയ ഇയാളെ വൈകുന്നേരത്തോടെ വീണ്ടും പിടികൂടി. സായി കിരണ്‍ എന്ന 22 കാരനാണ് ഭാര്യയുടെ വീട്ടിലെത്തി ബഹളം വച്ചതിന് പിടിയിലായത്. 

സായി കിരണും ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകും മുന്‍പ് തുടങ്ങിയ ബന്ധം വിവാഹത്തിലെത്തിയെങ്കിലും ദാമ്പത്യം അധികകാലം മുന്നോട്ട് പോയില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സായി കിരണുമായി പിണങ്ങിയ ഭാര്യ സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസമാക്കി. 

സായിയുടെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായി ഇവര്‍ കഴിഞ്ഞ വര്‍ഷം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. ഈ കേസില്‍ സായി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. പിന്നീട് ഭാര്യയോട് തിരികെ വരണമെന്ന് നിരന്തരം സായി കിരണ്‍ ആവശ്യപ്പെട്ടു. 

ശീതള പാനീയത്തിനൊപ്പം മദ്യം കലര്‍ത്തി കുപ്പിയിലാക്കിയ സായി കിരണ്‍, ഇത് കഴിച്ച്, കരഞ്ഞുകൊണ്ടാണ് ഭാര്യ വീട്ടില്‍ ബഹളം വച്ചത്. യുവതി പൊലീസിനെ വിളിക്കുകയായിരുന്നു. യുവതിയുടെ വീട്ടില്‍ നിന്നാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലെത്തിച്ചത്. എന്നാല്‍ ഇവിടെ നിന്നും ഇയാള്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ ഈ മുഴുവന്‍ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഒരു മാധ്യമസ്ഥാപനത്തില്‍ വൈകുന്നേരത്തോടെ എത്തിയ പ്രതി ഇവിടെ ബഹളം വച്ചു. തുടര്‍ന്ന് പൊലീസ് ഇവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com