വാഹനാപകടങ്ങളില്‍ മരിച്ചാല്‍ അഞ്ചു ലക്ഷം നഷ്ടപരിഹാരം; ഭേദഗതി ബില്‍ ലോക്‌സഭയില്‍

വാഹനാപകടങ്ങളില്‍ മരിച്ചാല്‍ അഞ്ചു ലക്ഷം നഷ്ടപരിഹാരം; ഭേദഗതി ബില്‍ ലോക്‌സഭയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വാഹനാപകടങ്ങളിലെ മരണത്തിന് അഞ്ചു ലക്ഷവും ഗുരുതരമായ പരുക്കിന് രണ്ടര ലക്ഷവും നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മോട്ടോര്‍ വാഹന നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയതാണ് ബില്‍.

വാഹനാപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ ഉടമയോ ഇന്‍ഷുറന്‍സ് കമ്പനിയോ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഗുരുതരമായ പരുക്കിന് രണ്ടര ലക്ഷം നഷ്ടപരിഹാരം നല്‍കണം. ബില്‍ നേരത്തെ ലോക്‌സഭാ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയുടെ അനുമതി ലഭിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് ഇന്നു വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാനാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് ഭേദഗതി അവതരിപ്പിച്ചുകൊണ്ട് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിയമ ലംഘനങ്ങള്‍ക്കു കടുത്ത ശിക്ഷ, ലേണിങ് ലൈസന്‍സിന് ഓണ്‍ലൈന്‍ സംവിധാനം, ഇന്‍ഷുറന്‍സിന് കൂടുതല്‍ ലളിതമായ ചട്ടങ്ങള്‍ എന്നിവയും ബില്ലിലൂടെ ലക്ഷ്യമിടുന്നുണ്ട്. ബില്‍ സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപം ഗഡ്കരി തള്ളി.

ഡ്രൈവിങ് ലൈസന്‍സ് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പോ കാലാവധിക്കു ശേഷം ഒരു വര്‍ഷം തികയുന്നതിനു മുമ്പോ പുതുക്കി നല്‍കാമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. നേരത്തെ ഇത് ഒരു മാസം ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com