കമ്യൂണിസ്റ്റ് പാര്‍ട്ടി അവസാനിച്ചു. എന്തിനവിടെ തുടരുന്നു ? ; നിവേദനം നല്‍കാനെത്തിയ എംപിയെ ബിജെപിയിലേക്ക് ക്ഷണിച്ച് അമിത് ഷാ, കിടിലന്‍ മറുപടി

വിഷയം പറയും മുമ്പ് ബിജെപിയില്‍ ചേരാനായിരുന്നു അമിത് ഷാ ആവശ്യപ്പെട്ടതെന്ന് ജര്‍ണ ദാസ് പറഞ്ഞു
കമ്യൂണിസ്റ്റ് പാര്‍ട്ടി അവസാനിച്ചു. എന്തിനവിടെ തുടരുന്നു ? ; നിവേദനം നല്‍കാനെത്തിയ എംപിയെ ബിജെപിയിലേക്ക് ക്ഷണിച്ച് അമിത് ഷാ, കിടിലന്‍ മറുപടി

ന്യൂഡല്‍ഹി : നിവേദനം നല്‍കാനെത്തിയ സിപിഎം എംപിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ത്രിപുരയിലെ ക്രമസമാധാന പ്രശ്‌നം സംബന്ധിച്ച് നിവേദനം നല്‍കാനാണ് ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗമായ ജര്‍ണ ദാസ് കേന്ദ്രആഭ്യന്തരമന്ത്രിയെ കാണാനെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ ജര്‍ണ ദാസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

വിഷയം പറയും മുമ്പ് ബിജെപിയില്‍ ചേരാനായിരുന്നു അമിത് ഷാ ആവശ്യപ്പെട്ടതെന്ന് ജര്‍ണ ദാസ് പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി അവസാനിച്ചു. എന്തിനവിടെ തുടരുന്നു. ബിജെപിയില്‍ ചേരൂ എന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്. 

ബിജെപി അധ്യക്ഷനെ കാണാനല്ല, കേന്ദ്രആഭ്യന്തരമന്ത്രിയെ കാണാനാണ് താന്‍ വന്നതെന്നായിരുന്നു താന്‍ മറുപടി നല്‍കിയതെന്നും സിപിഎം എംപി വ്യക്തമാക്കി. താനൊരാള്‍ മാത്രമായി അവശേഷിച്ചാലും ബിജെപിക്കും സംഘപരിവാറിനുമെതിരെ ആശയപരമായി പൊരുതുമെന്നും അമിത് ഷായോട് പറഞ്ഞതായി ജര്‍ണ ദാസ് വെളിപ്പെടുത്തി. തുടര്‍ന്ന് അമിത് ഷാ ഖേദം പ്രകടിപ്പിച്ചതായും എംപി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com