എബിവിപി പതാകയുയര്‍ത്തി സര്‍വകലാശാല വിസി; തീവ്രവാദികളല്ല, സാംസ്‌കാരിക സംഘടനയെന്ന് വിശദീകരണം

ക്യാമ്പസിനുള്ളില്‍ നടന്ന എബിവിപിയുടെ പരിപാടിയില്‍ പതാകയുയര്‍ത്തിയതാണ് വിവാദമായിരിക്കുന്നത്.
എബിവിപി പതാകയുയര്‍ത്തി സര്‍വകലാശാല വിസി; തീവ്രവാദികളല്ല, സാംസ്‌കാരിക സംഘടനയെന്ന് വിശദീകരണം

ത്രിപുര കേന്ദ്ര സര്‍വകലാശാലയില്‍ എബിവിപി പതാക ഉയര്‍ത്തിയ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ലക്ഷ്മികാന്ത റാവു ധരൂര്‍ക്കറുടെ നടപടി വിവാദത്തില്‍.ക്യാമ്പസിനുള്ളില്‍ നടന്ന എബിവിപിയുടെ പരിപാടിയില്‍ പതാകയുയര്‍ത്തിയതാണ് വിവാദമായിരിക്കുന്നത്. ജൂലൈ പത്തിന് നടന്ന സംഭവം വിവാദമായതോടെ  വിശദീകരണവുമായി വിസി രംഗത്തെത്തി. എബിവിപി ഒരു സാംസ്‌കാരിക സംഘടനയാണെന്നും അതിന് ഒരു പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമാണ് വിസിയുടെ വാദം. 

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് എബിവിപി പരിപാടി സംഘടിപ്പിച്ചത്. തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും എന്തുകൊണ്ടുപാടില്ലെന്നും അദ്ദേഹം ചോദിച്ചു. 

എബിവിപി ഒരു ദേശവിരുദ്ധ, തീവ്രവാദ സംഘടനയല്ല. ജനസംഘത്തിന്റെ രൂപീകരണത്തിന് മുന്നേ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു സാംസ്‌കാരിക സംഘടനയാണത്. അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ല- ലക്ഷ്മികാന്ത റാവു പറഞ്ഞു. 

റഷ്യയിലും ചൈനയിലും ഞാന്‍ ഗവേഷണം നടത്തിയിട്ടുണ്ട്. മാര്‍ക്‌സിന്റെയും മാവോയുടെയും ചിന്തകളെക്കുറിച്ചും പഠിച്ചിട്ടുണ്ട്. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാര്‍ത്ഥി സംഘടനകളോടും തനിക്ക് തുറന്ന സമീപനമാണെന്നു വിസി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com