കുത്തിയൊഴുകി വരുന്ന മലവെളളപ്പാച്ചിലില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ഒലിച്ചുപോയി: വീഡിയോ 

കുത്തിയൊഴുകി വരുന്ന മലവെളളപ്പാച്ചിലില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ഒലിച്ചുപോകുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്
കുത്തിയൊഴുകി വരുന്ന മലവെളളപ്പാച്ചിലില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ഒലിച്ചുപോയി: വീഡിയോ 

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുകയാണ്. നിരവധി പ്രദേശങ്ങള്‍ വെളളത്തിന് അടിയിലായി. വലിയ ജനക്കൂട്ടമാണ് ദുരിതം അനുഭവിക്കുന്നത്. ഇതിനിടെ മലവെളളപ്പാച്ചിലില്‍ കന്നുകാലികള്‍ ഒലിച്ചുപോകുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ചന്ദ്രപൂര്‍ ജില്ലയിലാണ് സംഭവം.കുത്തിയൊഴുകി വരുന്ന മലവെളളപ്പാച്ചിലില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ഒലിച്ചുപോകുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. കരയ്ക്ക് കയറാന്‍ കന്നുകാലികള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പരാജയപ്പെട്ട് മുങ്ങിത്താഴുന്നതും വീഡിയോയില്‍ കാണാം. 

 ഇക്കുറി താനെ ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. മേഖല പ്രളയക്കെടുതിയിലാണ്. നിരവധി പ്രദേശങ്ങള്‍ വെളളത്തിനടയിലായി.വെളളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്‌സപ്രസില്‍ കുടുങ്ങിയ 900 യാത്രക്കാരെ രക്ഷപ്പെടുത്തിയത് കഴിഞ്ഞദിവസം വലിയ വാര്‍ത്തയായിരുന്നു. മഹരാഷ്രയ്ക്ക് പുറമേ ബീഹാര്‍, അസം എന്നി സംസ്ഥാനങ്ങളാണ് ഏറ്റവുമധികം മഴക്കെടുതി നേരിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com