മണ്ണിനടിയിൽ ജീവനോടെ ഒരു മനുഷ്യൻ; അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് സിആർപിഎഫിന്റെ നായ്ക്കുട്ടി

മണ്ണിടിച്ചിലുണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് ഇയാളെ പുറത്തെത്തിച്ചത്
മണ്ണിനടിയിൽ ജീവനോടെ ഒരു മനുഷ്യൻ; അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത് സിആർപിഎഫിന്റെ നായ്ക്കുട്ടി

മ്മു കശ്മീരിൽ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിൽ കുടുങ്ങിയ ആളെ ജീവനോടെ പുറത്തെത്തിച്ചു. മണ്ണിടിച്ചിലുണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് സിആർപിഎഫിൻ്റെ നായയുടെ സഹായത്തോടെ ഇയാളെ പുറത്തെത്തിച്ചത്.

ദേശീയപാത മൈല്‍കുറ്റി 147ന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇന്ന് രാവിലെ പ്രദേശത്ത് സിആര്‍പിഎഫ് ഉദ്യോ​ഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഉദ്യോ​ഗസ്ഥർക്കൊപ്പമുണ്ടായിരുന്ന നായ ഭൂമിക്കടയില്‍ ഒരാള്‍ ജീവനോടെയുണ്ടെന്ന് തിരിച്ചറിഞ്ഞു. 

നായയിൽ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഉദ്യോ​ഗസ്ഥർ സ്ഥലം കുഴിച്ചുനോക്കികയും ആളെ കണ്ടെത്തുകയുമായിരുന്നു‌. നാൽപതുകാരനായ യുവാവിനെയാണ് കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com