മതത്തിന്റെ കോളത്തില്‍ മനുഷ്യത്വവും; അഡ്മിഷന്‍ ഫോമില്‍ വിപ്ലവം കൊണ്ടുവന്ന് വനിത കോളെജ്

ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലാണ് മതത്തിന്റെ കോളത്തിലെ ആദ്യത്തെ ഓപ്ഷനായി ഹ്യുമാനിറ്റിയെ ഉള്‍പ്പെടുത്തിയത്
മതത്തിന്റെ കോളത്തില്‍ മനുഷ്യത്വവും; അഡ്മിഷന്‍ ഫോമില്‍ വിപ്ലവം കൊണ്ടുവന്ന് വനിത കോളെജ്

കൊല്‍ക്കത്ത; ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും സിഖും മാത്രമല്ല മനുഷ്യത്വവും ഒരു മതമാണ്. കൊല്‍ക്കത്തയിലെ ഒരു കോളെജാണ് മനുഷ്യത്വത്തേയും മതമായി അംഗീകരിച്ചത്. മതം പൂരിപ്പിക്കുന്ന കോളത്തില്‍ മനുഷ്യത്വവും ഉള്‍പ്പെടുത്തി കയ്യടി വാങ്ങുകയാണ് കോളെജ് അധികൃതര്‍. കൊല്‍ക്കത്തയിലെ ബെഥുനി കോളെജാണ് മതസൗഹാര്‍ദം പ്രചരിപ്പിക്കുന്നതിനായി അഡ്മിഷന്‍ ഫോമിലെ മതത്തിന്റെ കോളത്തില്‍ മനുഷ്യത്വവും ഉള്‍പ്പെടുത്തിയത്. 

ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലാണ് മതത്തിന്റെ കോളത്തിലെ ആദ്യത്തെ ഓപ്ഷനായി ഹ്യുമാനിറ്റിയെ ഉള്‍പ്പെടുത്തിയത്. പുതിയ ബാച്ചിേേലക്കുള്ള അഡ്മിഷന്‍ ആരംഭിച്ചപ്പോഴാണ് ആപ്ലിക്കേഷനില്‍ മാറ്റം വരുത്തിയത്. 1879 ല്‍ ആരംഭിച്ച കോളെജ് ഏഷ്യയിലെ ആദ്യത്തെ വനിത് കോളെജാണ്. 

ചില കുട്ടികള്‍ക്ക് തങ്ങളുടെ മതം വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്നും അതിനാലാണ് മനുഷ്യത്വത്തേയും മതത്തില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് കൊളേജ് പ്രിന്‍സിപ്പല്‍ മമത റായ് ചൗധരി പറയുന്നത്. ചിലകുട്ടികള്‍ക്ക് അവരുടെ വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്ന് ഞങ്ങള്‍ ശ്രദ്ധിച്ചു. അവിശ്വാസി എന്ന ഓപ്ഷന്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു. പക്ഷേ എല്ലാ മതവും സംസാരിക്കുന്നത് മനുഷ്യത്വത്തെക്കുറിച്ചാണ്. എല്ലാ മതത്തിന് മുകളിലാണ് മനുഷ്യത്വം' പ്രിന്‍സിപ്പല്‍ പറഞ്ഞു. ചെറുപ്പത്തിലെ അവിശ്വാസിയാകുന്നതിനേക്കള്‍ മനുഷ്യത്വത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നതാണ് നല്ലതെന്നും അവര്‍ കൂട്ടിേേച്ചര്‍ത്തു. 

എന്തായാലും പുതിയ മാറ്റത്തിന് വലിയ രീതിയിലുള്ള പ്രോത്സാഹനമാണ് ലഭിക്കുന്നത്. കോളെജിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും കോളെജിലെ പ്രശംസയില്‍ മൂടുകയാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com