ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷം : അഞ്ചു പേർ കൊല്ലപ്പെട്ടു

പൊതുസ്ഥലത്ത് കെട്ടിയിരുന്ന പാർട്ടി പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്
ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷം : അഞ്ചു പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ പ്രവർത്തകനും പാർട്ടികളിലൊന്നും പെടാത്ത നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നോർത്ത് 24 പർഗാനാസ് ജില്ലയിലെ നയിജാതിലായിരുന്നു സംഭവം. 

പൊതുസ്ഥലത്ത് കെട്ടിയിരുന്ന പാർട്ടി പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ പ്രവർത്തകനും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്നും അ‍ഞ്ചേളം പേരെ കാമാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. 

തൃണമൂൽ ഗുണ്ടകൾ ബിജെപി പ്രവർത്തകരെ അക്രമിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് മുകുൾ റോയ് പറഞ്ഞു. തൃണമൂൽ ആക്രമണത്തിൽ നാലു ബിജെപിക്കാർ വെടിയേറ്റ് മരിച്ചു. സംഘർഷം നടന്ന സന്ദേശ്ഘാലി ബിജെപി എംപിമാരുടെ സംഘം നാളെ സന്ദർശിക്കും.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സ്ഥിതിഗതികൾ ധരിപ്പിക്കുമെന്നും മുകുൾ റോയ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com