സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം മെട്രോ സ്‌റ്റേഷന് സമീപം, ഇരുമ്പുപ്പെട്ടിക്ക് അകത്ത് പുതപ്പില്‍ മൂടിയ നിലയില്‍; നടുക്കം, അന്വേഷണം 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 09th June 2019 06:14 AM  |  

Last Updated: 09th June 2019 06:14 AM  |   A+A-   |  

 

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷന് സമീപം അജ്ഞാത സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടുമൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ജഹന്‍ഗിര്‍പുരി മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. സൈക്കിളിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പുപ്പെട്ടിക്ക് അകത്ത് പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു. തൊലി ഇളകി മാറി തുടങ്ങിയതായും പൊലീസ് പറയുന്നു.

മൃതദേഹം ബാബു ജഗജീവന്‍ റാം മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. അതേസമയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.