​ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും കൊലപാതകത്തിൽ പങ്കില്ല ; പേര് വലിച്ചിഴയ്ക്കുന്നത് മലയാളികളെന്ന് കേന്ദ്രമന്ത്രി  പ്രതാപ് ചന്ദ്ര സാരംഗി

അന്ന് ബജ്റം​ഗ് ദളിന്റെ ഒഡീഷ നേതാവായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി.
​ഗ്രഹാം സ്റ്റെയിൻസിന്റെയും മക്കളുടെയും കൊലപാതകത്തിൽ പങ്കില്ല ; പേര് വലിച്ചിഴയ്ക്കുന്നത് മലയാളികളെന്ന് കേന്ദ്രമന്ത്രി  പ്രതാപ് ചന്ദ്ര സാരംഗി

ഭുവനേശ്വർ: ക്രിസ്ത്യൻ മിഷണറി ആയിരുന്ന ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആ കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുന്നത് മലയാളികളാണെന്നും അദ്ദേഹം ആരോപിച്ചു. 

1999-ലാണ് ​ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും ആൾക്കൂട്ടം ജീവനോടെ തീ കൊളുത്തി കൊന്നത്. മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ബംജ്റം​​ഗ് ദൾ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവരെ കൊന്നത്. ബജ്‍രംഗദൾ പ്രവർത്തകനായ ദാരാസിങിയിരുന്നു കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് ബജ്റം​ഗ് ദളിന്റെ ഒഡീഷ നേതാവായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി.

വാനിൽ ഉറങ്ങിക്കിടന്ന ഇവരെ തീ കൊളുത്തി കൊന്ന കേസിൽ ദാരാസിങിനെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ 2003 ൽ ദാരാസിങൊഴിച്ചുള്ള പ്രതികളെ വെറുതേ വിട്ട് ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ദാരാസിങിന്റെ വധശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. കേസിലെ വിധിക്കെതിരെ ഒഡീഷ നിയമസഭയിൽ കയറി അക്രമം സൃഷ്ടിച്ചതടക്കമുള്ള ക്രിമിനൽ കേസുകൾ  പ്രതാപ് ചന്ദ്ര സാരം​ഗിക്കെതിരെ നിലവിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com