ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ടു; അപായപ്പെടുത്താൻ ശ്രമിച്ചത് ഭർത്താവും മാതാപിതാക്കളും ചേർന്ന് 

ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ടു; അപായപ്പെടുത്താൻ ശ്രമിച്ചത് ഭർത്താവും മാതാപിതാക്കളും ചേർന്ന് 

ചെന്നൈ: ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. 38 വയസ്സുകാരിയായ ആരതി അരുൺ എന്ന യുവതിയെയാണ് കാറിൽ നിന്ന് ഭർത്താവ് അരുണും മാതാപിതാക്കളും ചേർന്ന് തള്ളി വീഴ്ത്തിയത്. മാതാപിതാക്കൾ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. 

തമിഴ്നാട് കോയമ്പത്തൂരിലാണ് സംഭവം. കൈകാലുകൾക്കും തലയിലും സാരമായി പരുക്കേറ്റ ആരതി ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് അരുണിനും മാതാപിതാക്കൾക്കുമെതിരെ കേസെടുത്തു. 

2008ലാണ് അരുണും ആരതിയും വിവാഹിതരായത്. രണ്ട് മക്കളാണ്. ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ പതിവായിരുന്നെന്ന് അരുൺ പൊലീസിനോടു പറഞ്ഞു. തന്നെയും മക്കളെയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് ആരതിയ‌ുടെ മൊഴി. 2014ൽ വിവാഹബന്ധം വേർപിരിയാൻ തീരുമാനിച്ചിരുന്നെന്നും ആരതി പൊലീസിനോട് പറഞ്ഞു.

ബന്ധം വേർപിരിയാൻ ഹർജി നൽകിയിട്ടുണ്ടെങ്കിലും അരുണിന്റെ അപേക്ഷയെത്തുടർന്ന് വീണ്ടും ഒന്നിക്കുകയായിരുന്നു ഇരുവരും. എന്നിട്ടും ഭർത്താവും മാതാപിതാക്കളും ക്രൂരത തുടരുകയായിരുന്നെന്ന് യുവതി പറഞ്ഞു. ഇ‌ക്കഴിഞ്ഞ മെയിൽ ഊട്ടിയിൽ അവധിയാഘോഷിക്കാൻ പോയപ്പോൾ തനിക്കും മക്കൾക്കും സമാനമായ അനുഭവമുണ്ടായെന്നും അന്ന് ഊട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെന്നും ആരതി പറഞ്ഞു. മാപ്പ് എഴുതി നൽകിയതിനെത്തുടർന്നാണ് അന്ന് അരുണിനെ വെറുതെ‌വിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com