കത്തിക്കരിഞ്ഞ മരങ്ങള്‍ക്കിടയില്‍ വിമാനത്തിന്റെ അവശിഷ്ടം; ചിത്രങ്ങള്‍ പുറത്ത്

ജൂണ്‍ മൂന്ന് കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ സിയാംഗ് ജില്ലയിലെ പയൂം സര്‍ക്കിളിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
കത്തിക്കരിഞ്ഞ മരങ്ങള്‍ക്കിടയില്‍ വിമാനത്തിന്റെ അവശിഷ്ടം; ചിത്രങ്ങള്‍ പുറത്ത്


ന്യൂഡല്‍ഹി; തകര്‍ന്നുവീണ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് കണ്ടെത്തിയത്. അതിനിടെ വിമാനം തകര്‍ന്നുവീണ പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കത്തിനശിച്ചമരങ്ങള്‍ക്കിടയില്‍ വിമാന അവശിഷ്ടങ്ങള്‍ കിടക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. വിമാനം കത്തി താഴേക്ക് പതിച്ചതായി വ്യക്തമാക്കുന്നതാണ് ചിത്രം. മുകളില്‍ നിന്നെടുത്ത ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. 

ജൂണ്‍ മൂന്ന് കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ സിയാംഗ് ജില്ലയിലെ പയൂം സര്‍ക്കിളിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വിമാനത്തിന്റെ സഞ്ചാരപാതയില്‍ നിന്ന് 20 കിലോമീറ്ററോളം മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൂന്ന് മലയാളികള്‍ അടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ജൂണ്‍ മൂന്നിന് ഉച്ചയോടെയാണ് എഎന്‍32 വിഭാഗത്തില്‍പ്പെട്ട വിമാനം  കാണാതെയായത്. വിമാനത്തില്‍  ഉണ്ടായിരുന്ന 13 പേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് സൂചന.

12000 അടിയോളം ഉയരത്തില്‍ നിന്ന് വ്യോമസേനയുടെ എംഐ വിമാനമാണ് നിര്‍ണായക കണ്ടുപിടിത്തം നടത്തിയത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്ത് വിടുകയുള്ളൂവെന്നും വ്യോമസേന വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com