ബംഗാള്‍ സംഘര്‍ഷം: ഗവര്‍ണര്‍ ഇടപെടുന്നു, രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു

പശ്ചിമബംഗാളില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ വിവിധ പാര്‍ട്ടികളുടെ യോഗം വിളിച്ചു
ബംഗാള്‍ സംഘര്‍ഷം: ഗവര്‍ണര്‍ ഇടപെടുന്നു, രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ വിവിധ പാര്‍ട്ടികളുടെ യോഗം വിളിച്ചു. നാളെ രാജ്ഭവനില്‍ നടക്കുന്ന യോഗത്തിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഎം, കോണ്‍ഗ്രസ് എന്നി പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് ക്ഷണിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പാര്‍ത്തോ ചാറ്റര്‍ജി യോഗത്തില്‍ പങ്കെടുക്കും.ദിലീപ് ഘോഷ്( ബിജെപി), എസ് കെ മിശ്ര( സിപിഎം), എസ് എന്‍ മിത്ര(കോണ്‍ഗ്രസ്) എന്നിവരാണ് മറ്റു പാര്‍ട്ടികളുടെ പ്രതിനിധികള്‍.

രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് കൊല്‍ക്കത്തയില്‍ ബിജെപി സംഘടിപ്പിച്ച മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പൊലീസുമായുളള ഏറ്റുമുട്ടലില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ ലാത്തിവീശിയും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചുമാണ് പൊലീസ് തുരത്തിയത്.

കഴിഞ്ഞദിവസം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നിര്‍ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ ഡല്‍ഹി സന്ദര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com