ബിജെപി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും? ബിജെപി യോഗം ഇന്ന്‌

ജാര്‍ഖണ്ഡ്, മഹാരാഷ്ട, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് സാധ്യത
ബിജെപി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും? ബിജെപി യോഗം ഇന്ന്‌

ന്യൂഡല്‍ഹി: സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന അധ്യക്ഷന്മാരുടേയും ബിജെപി ഭാരവാഹികളുടേയും യോഗം ഇന്ന് ഡല്‍ഹിയില്‍. അമിത് ഷാ ആഭ്യന്തര മന്ത്രിയായ സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ കാര്യത്തില്‍ യോഗം ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. എന്നാല്‍, ബിജെപി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടര്‍ന്നേക്കുമെന്ന് തന്നെയാണ് സൂചന.

ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളുടെ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ജാര്‍ഖണ്ഡ്, മഹാരാഷ്ട, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് സാധ്യത. ഒറ്റ പദവി നയമാണ് ബിജെപി പിന്തുടരുന്നത്. പക്ഷേ, അധ്യക്ഷ സ്ഥാനത്ത് നിന്ന് അമിത് ഷായെ മാറ്രാതെ, മറ്റ് സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്‍്‌റിനെ നിയോഗിക്കാമെന്നാണ് ബിജെപിയിലുയരുന്ന തീരുമാനം.

ഈ തീരുമാനമാണ് നടപ്പിലാവുന്നത് എങ്കില്‍, അമിത് ഷായ്ക്ക് പകരം അധ്യക്ഷ സ്ഥാനത്ത് വന്നേക്കുമെന്ന് കണക്കാക്കപ്പെടുന്ന മുന്‍ കേന്ദ്ര മന്ത്രി ജെപി നദ്ദ വര്‍ക്കിംഗ് പ്രസിഡന്റാവും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അമിത് ഷാ തന്നെ തുടരട്ടെ എന്നാണ് ആര്‍എസ്എസിന്റേയും നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com