ആറില്‍ നാല് എംപിമാര്‍ ബിജെപിയിലേക്ക്; ടിഡിപി ബിജെപിയില്‍ ലയിപ്പിക്കണമെന്ന് ആവശ്യം

ആറ് എംപിമാരാണ് നിലവില്‍ ടിഡിപിയ്ക്കുള്ളത്. ഇതില്‍ നാലുപേര്‍ മാറുമ്പോള്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല.
ആറില്‍ നാല് എംപിമാര്‍ ബിജെപിയിലേക്ക്; ടിഡിപി ബിജെപിയില്‍ ലയിപ്പിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: നാല് ടിഡിപി രാജ്യസഭാംഗങ്ങള്‍ ബിജെപിലേക്ക്. വൈഎസ് ചൗധരി, സിഎം രമേശ്, ടിജി വെങ്കടേഷ്, ജിഎം റാവു എന്നിവരാണ് ടിഡിപി വിട്ട് ബിജെപിയില്‍ ചേരുന്നത്. ആറ് എംപിമാരാണ് നിലവില്‍ ടിഡിപിയ്ക്കുള്ളത്. ഇതില്‍ നാലുപേര്‍ മാറുമ്പോള്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. മൂന്നില്‍ രണ്ട് എംപിമാര്‍ ബിജെപയിലെത്തുന്ന സ്ഥിതിക്ക് ടിഡിപി ബിജെപിയില്‍ ലയിപ്പിക്കണമെന്ന് ഇവര്‍ പ്രമേയം അവതരിപ്പിച്ചു. 

താന്‍ ആദ്യം എബിവിപി പ്രവര്‍ത്തകനായിരുന്നു എന്നും ഇപ്പോള്‍ ബിജെപിയില്‍ ചേരാന്‍ പോകുകയാണെന്നും ടിജി വെങ്കടേഷ് പറഞ്ഞു. ബിജെപിയില്‍ ചേരുന്ന കാര്യം വൈഎസ് ചൗധരിയും സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com