രാഹുലിനെക്കാള്‍ സ്മാര്‍ടാണ് പട്ടികള്‍; കോണ്‍ഗ്രസ് അധ്യക്ഷന്റെ യോഗാദിന ട്വീറ്റിനെ കടന്നാക്രമിച്ച് ബിജെപി

അന്താരാഷ്ട്ര യോഗാദിനത്തില്‍ ആര്‍മി യൂണിറ്റിന്റെ നായകളുടെ യോഗാഭ്യാസത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ കടന്നാക്രമിച്ച് ബിജെപി
രാഹുലിനെക്കാള്‍ സ്മാര്‍ടാണ് പട്ടികള്‍; കോണ്‍ഗ്രസ് അധ്യക്ഷന്റെ യോഗാദിന ട്വീറ്റിനെ കടന്നാക്രമിച്ച് ബിജെപി


ന്താരാഷ്ട്ര യോഗാദിനത്തില്‍ ആര്‍മി യൂണിറ്റിന്റെ നായകളുടെ യോഗാഭ്യാസത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ കടന്നാക്രമിച്ച് ബിജെപി. സൈനികര്‍ക്കൊപ്പം നായകള്‍ യോഗാഭ്യാസം നടത്തുന്ന ചിത്രത്തിനൊപ്പം 'ന്യൂ ഇന്ത്യ' എന്ന തലക്കെട്ടോടെ ചെയ്ത രാഹുലിന്റെ ട്വീറ്റാണ് വിവാദമായത്. 

ഇതിനെതിരെ  കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ രംഗത്തെത്തി. സൈനികരെയും യോഗാദിനത്തേയുംം രാഹുല്‍ അധിക്ഷേപിച്ചു എന്നായിരുന്നു അമിത് ഷായുടെ വിമര്‍ശനം. 

കോണ്‍ഗ്രസ് എപ്പോഴും ദുഷ്പ്രവണതകള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. പ്രാചീന ആചാരമായ മുത്തലാഖിന് എതിരെയുള്ള ബില്ലിനെ എതിര്‍ത്തതിലൂടെ വീണ്ടും അത് വ്യക്തമായി. ഇതിന് പിന്നാലെ സൈനികരെയും യോഗാദിനത്തെയും കോണ്‍ഗ്രസ് അവഹേളിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. 

ഇതിലും രൂക്ഷമായ ഭാഷയില്‍ രാഹുലിനെ പരിഹസിച്ചാണ് ബിജെപി നേതാവ് പരേഷ് റാവല്‍ രംഗത്തെത്തിയത്. പുതിയ ഇന്ത്യയില്‍ രാഹുലിനെക്കാളേറെ സ്മാര്‍ട്ടാണ് പട്ടികള്‍ എന്നായിരുന്നു പരേഷിന്റെ പരിഹാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com