അയോധ്യയില്‍ നിന്ന് മതമൈത്രിയുടെ സന്ദേശം; മുസ്ലീം ഖബറിസ്ഥാന് ഭൂമി വിട്ടുനല്‍കി ഹിന്ദുക്കള്‍ 

മുസ്ലീം മതവിഭാഗത്തിന് ശ്മശാനത്തിന് ഹിന്ദുക്കള്‍ സ്ഥലം വിട്ടുനല്‍കിയതാണ് വാര്‍ത്തകളില്‍ നിറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: അയോധ്യ ഭൂമിതര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടിയുളള ശ്രമങ്ങള്‍ തുടരുന്നതിനിടെ, മതമൈത്രിയുടെ സന്ദേശം നല്‍കി അയോധ്യജില്ലയില്‍ നിന്ന് തന്നെ മറ്റൊരു ശുഭവാര്‍ത്ത. മുസ്ലീം മതവിഭാഗത്തിന് ശ്മശാനത്തിന് ഹിന്ദുക്കള്‍ സ്ഥലം വിട്ടുനല്‍കിയതാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ഗോസായിഗഞ്ച് നിയമസഭ മണ്ഡലത്തിലെ ബെല്ലാരിഖാന്‍ ഗ്രാമത്തിലാണ് മതസൗഹാര്‍ദത്തിന്റെ സന്ദേശം പകര്‍ന്നു കൊണ്ടുളള ഭൂമിദാനം. വര്‍ഷങ്ങളായി ഈ ഭൂമി ഇരുവിഭാഗങ്ങള്‍ക്കിടയിലുളള ഒരു തര്‍ക്കപ്രദേശമായിരുന്നു.പ്രദേശത്തെ പുരോഹിതനായ സൂര്യ കുമാര്‍ ഉള്‍പ്പെടെ ഭൂമിയുടെ അവകാശികളായ ഒന്‍പതുപേര്‍ മുസ്ലീങ്ങള്‍ക്ക് ഭൂമി വിട്ടുനല്‍കി കൊണ്ടുളള ആധാരത്തില്‍ ഒപ്പിട്ടു. ജൂണ്‍ 20നാണ് ഭൂമിതര്‍ക്കത്തിന് ശാശ്വതപരിഹാരമായത്.

രേഖകള്‍ പ്രകാരം ഭൂമി ഹിന്ദുക്കളുടേതായിരുന്നു. ഈ ഭൂമിയുടെ അരികിലായി മുസ്ലീങ്ങളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടന്നിട്ടുണ്ട്. ഇതാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കത്തിന് ഇടയാക്കിയത്. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com