ടിഡിപിയെ ആന്ധ്രാമണ്ണില്‍ നിന്നും തുടച്ചുനീക്കും; ബിസിനസ് സെല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവും ബിജെപിയില്‍ ചേര്‍ന്നു; നായിഡുവിന് വീണ്ടും തിരിച്ചടി

ടിഡിപിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്കെത്തുന്നു
ടിഡിപിയെ ആന്ധ്രാമണ്ണില്‍ നിന്നും തുടച്ചുനീക്കും; ബിസിനസ് സെല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവും ബിജെപിയില്‍ ചേര്‍ന്നു; നായിഡുവിന് വീണ്ടും തിരിച്ചടി

ന്യൂഡല്‍ഹി: ടിഡിപിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്കെത്തുന്നു. ബുധനാഴ്ച മാത്രമായി രണ്ട് പ്രമുഖ നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ ബിസിനസ്സ് സെല്‍ സെക്രട്ടറി കൊനേരു വെങ്കട കൃഷ്ണന്‍, പാര്‍ട്ടി വക്താവ് ലങ്ക ദിനകര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയത്. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദയാണ് ഇരുവര്‍ക്കും പാര്‍്ട്ടിയില്‍ അംഗത്വം നല്‍കിയത്.

സംസ്ഥാനതാത്പര്യം കണക്കിലെടുത്ത് പ്രത്യേക പദവി നല്‍കാന്‍ കഴിയുക ബിജെപിക്ക് മാത്രമാണ്. അതുകൊണ്ടാണ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ടിഡിപി വക്താവ് ലങ്ക ദിനകര്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനത്തിനു പിന്നാലെ ചന്ദ്രബാബു നായിഡുവിനെ ഞെട്ടിപ്പിച്ച് തെലുങ്ക് ദേശം പാര്‍ട്ടിയിലെനാല് രാജ്യസഭ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. വൈ.എസ്.ചൗധരി, സി.എം.രമേശ്, ടി.ജി.വെങ്കിടേഷ്, ജി.മോഹന്റാവു എന്നിവരാണു ബിജെപിയില്‍ ചേര്‍ന്നത്. 

ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഢിയുടെ േനതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസാണു സീറ്റുകള്‍ തൂത്തുവാരിയത്. കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു തീവ്രശ്രമം നടത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെക്കൂടി പ്രതിസന്ധിയിലാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com