കോണ്‍ഗ്രസ് നേതാവിനെ നടുറോഡില്‍ വെടിവെച്ചുകൊന്നു; മരിച്ചത് ഹരിയാന പാര്‍ട്ടി വക്താവ്

റോഡില്‍ പാര്‍ക് ചെയ്തിരുന്ന കാറിനടുത്തേക്ക് നടന്നെത്തിയ രണ്ട് മുഖംമൂടി  ധാരികള്‍ വികാസിന് നേരെ പത്ത് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു
കോണ്‍ഗ്രസ് നേതാവിനെ നടുറോഡില്‍ വെടിവെച്ചുകൊന്നു; മരിച്ചത് ഹരിയാന പാര്‍ട്ടി വക്താവ്

ന്യൂഡല്‍ഹി; ഹരിയാന കോണ്‍ഗ്രസ് വക്താവ് വെടിയേറ്റു മരിച്ചു. 39 കാരനായ വികാസ് ചൗധരിയാണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജിംനേഷ്യത്തില്‍ നിന്ന് മടങ്ങാന്‍ കാറില്‍ കയറുമ്പോള്‍ മറ്റൊരു കാറില്‍ എത്തിയ നാലംഗ സംഘം വെടിവെക്കുകയായിരുന്നു. ഫരീദാബ്ദ് സെക്ടര്‍ 9 ലാണ് സംഭവമുണ്ടായത്.

റോഡില്‍ പാര്‍ക് ചെയ്തിരുന്ന കാറിനടുത്തേക്ക് നടന്നെത്തിയ രണ്ട് മുഖംമൂടി  ധാരികള്‍ വികാസിന് നേരെ പത്ത് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.  അടുത്തുള്ള സിസിടിവിയില്‍ കൊലപാതക ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണം എന്നാണ് സൂചന. അക്രമികളുടെ കാറിന്റെ വിശദാംശങ്ങള്‍ ലഭിച്ചതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ നാഷനല്‍ ലോക്ദളില്‍ (ഐഎന്‍എല്‍ഡി) പ്രവര്‍ത്തിച്ചിരുന്ന വികാസ് ചൗധരി,  അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വികാസിനെതിരെ പത്തിലേറെ കേസുകള്‍ യുപി, ഹരിയാന സംസ്ഥാനങ്ങളിലായി നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. വികാസിന്റെ മരണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. ക്രമസമാധാന നില പാടെ തകര്‍ന്നെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചൗധരിയുടെ വധം രാഷ്ട്രീയവിവാദഹങ്ങള്‍ക്ക് കാരണമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com