കല്യാണ വീട്ടില്‍ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയെ വെടിവച്ച്‌കൊന്നു, രണ്ട് പേര്‍ അറസ്റ്റില്‍

ഭര്‍ത്താവിന് വെടിയേല്‍ക്കാതിരിക്കാന്‍ ഇടയ്ക്ക് കയറുന്നതിനിടെയാണ് സുനിതയുടെ നെറ്റിയില്‍ വെടിയേറ്റത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അവര്‍ കൊല്ലപ്പെടുകയായിരുന്നു. 
കല്യാണ വീട്ടില്‍ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയെ വെടിവച്ച്‌കൊന്നു, രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിവാഹ പാര്‍ട്ടിയില്‍ പാട്ട് വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ  തുടര്‍ന്ന് സ്ത്രീ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം.

സഹോദരന്റെ മകന്റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായാണ് സുനിതയും ഭര്‍ത്താവ് സജ്ജന്‍കുമാറും മൂന്ന് മക്കളും എത്തിയത്. വിവാഹ പാര്‍ട്ടിയില്‍ വച്ച പാട്ടിനെ ചൊല്ലി വധുവിന്റെ ബന്ധുക്കളായ രണ്ട് പേരുമായി സജ്ജന്‍ കുമാറിന് അഭിപ്രായ വ്യത്യാസം ഉണ്ടായി. ഇത് മൂര്‍ച്ഛിച്ചതോടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഭര്‍ത്താവിന് വെടിയേല്‍ക്കാതിരിക്കാന്‍ ഇടയ്ക്ക് കയറുന്നതിനിടെയാണ് സുനിതയുടെ നെറ്റിയില്‍ വെടിയേറ്റത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അവര്‍ കൊല്ലപ്പെടുകയായിരുന്നു. 

ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപെട്ട സന്ദീപ്, ആകാശ് എന്നിവരെ ഛണ്ഡീഗഡില്‍ നിന്നും പൊലീസ് പിടികൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com