'ഇതൊന്നും ഇവിടെ നടക്കില്ല; നിങ്ങള്‍ ഒരുപാട് വൈകിപ്പോയി'; സൈനികന്റെ വീട്ടില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം ( വീഡിയോ)

കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വൈകിയ എത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം
'ഇതൊന്നും ഇവിടെ നടക്കില്ല; നിങ്ങള്‍ ഒരുപാട് വൈകിപ്പോയി'; സൈനികന്റെ വീട്ടില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം ( വീഡിയോ)

പറ്റ്‌ന: കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വൈകിയ എത്തിയ ബിജെപി മന്ത്രിക്ക് നേരെ പ്രതിഷേധം. മാര്‍ച്ച് ഒന്നിന് ഭീകരരുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ പിന്റുവിന്റെ വീട്ടിലെത്തിയ ബീഹാറിലെ ബിജെപി മന്ത്രി വിജയ് സിന്‍ഹയ്ക്ക് നേരെയാണ് ബന്ധുക്കള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.

ബീഹാറിലെ ബെഗുസരായയില്‍ സൈനികന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇതൊന്നും ഇവിടെ നടക്കില്ല. വീരമൃത്യു വരിച്ച സൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വൈകിയാണ് എത്തിയതെന്നും സൈനികന്റെ ബന്ധു വിമര്‍ശിച്ചു. ഇത് രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബന്ധു ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com