സഹപാഠിയുടെ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം കുടിച്ച അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം 

വെള്ളം കുടിച്ചശേഷം ക്ലാസില്‍ വച്ചുതന്നെ ഛര്‍ദ്ദിച്ച കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
സഹപാഠിയുടെ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം കുടിച്ച അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം 

ന്യൂഡല്‍ഹി: സഹപാഠിയുടെ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളകുടിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വെള്ളം കുടിച്ചശേഷം ക്ലാസില്‍ വച്ചുതന്നെ ഛര്‍ദ്ദിച്ച കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തു അടങ്ങിയിട്ടുണ്ടാകുമെന്നും ഇതാകാം മരണകാരണമെന്നുമാണ് പൊലീസ് നിഗമനം. 

കുട്ടി ഛര്‍ദ്ദിച്ച നിലത്തെ നിറം മാറിയത് ഫൊറന്‍സിക് വിദഗ്ധര്‍ പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതാണ് രാസപദാര്‍ത്ഥമാകാം മരണകാരണമെന്ന നിഗമനത്തിലേക്ക് എത്താന്‍ കാരണം. വാട്ടര്‍ ബോട്ടിലിലെ വെള്ളം വിദഗ്ധ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. ഡല്‍ഹിയിലെ ഹരീഷ് വിഹാറിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com