ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി, ഒരു എംഎല്‍എ കൂടി രാജിവച്ചു

ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി, ഒരു എംഎല്‍എ കൂടി രാജിവച്ചു

ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി, ഒരു എംഎല്‍എ കൂടി രാജിവച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു. മുതിര്‍ന്ന നേതാവും മനവാദര്‍ എംഎല്‍എയുമായ ജവഹര്‍ ചാവ്ദ സ്പീക്കര്‍ രാജേന്ദ്ര ദ്വിവേദിക്ക് രാജിക്കത്ത് കൈമാറി. രാജിക്കു കാരണം വ്യക്തമല്ല. നേരത്തെ രാജി വച്ച രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

അടുത്തയാഴ്ച സംസ്ഥാനത്തു വച്ച് എഐസിസി പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് പുതിയ സംഭവ വികാസം. നാലു തവണ മനവാദറില്‍നിന്നു ജയിച്ചു നിയമസഭയിലെത്തിയ ചാവ്ദ ആഹിര്‍ സമുദായത്തിനിടയില്‍ ഗണനീയമായ സ്വാധീനമുള്ള നേതാവാണ്.

ചാവ്ദ തന്റെ വസതിയില്‍ എത്തി രാജിക്കത്ത് കൈമാറിയതായി സ്പീക്കര്‍ അറിയിച്ചു. രാജിക്കു കാരണമൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് സ്പീക്കര്‍ വിശദീകരിച്ചു. 

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കന്‍വര്‍ജി ബവാലിയ എംഎല്‍എ സ്ഥാനം രാജിവച്ചു ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബവാലിയ പിന്നീട് ബിജെപി സര്‍ക്കാരില്‍ മന്ത്രിയായി. കഴിഞ്ഞ മാസം യുവ നേതാവ് ആഷാ പട്ടേലും എംഎല്‍എ സ്ഥാനമൊഴിഞ്ഞ് ബിജെപിയില്‍ എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com