മോദിയോട് ഒരു ചെറു ചോദ്യവുമായി രാഹുല്‍; ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ വിട്ടയച്ചത് ആര്

ഇന്ത്യന്‍ ജയിലില്‍ നിന്ന് ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ വിട്ടയച്ചത് ആരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുല്‍ 
മോദിയോട് ഒരു ചെറു ചോദ്യവുമായി രാഹുല്‍; ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ വിട്ടയച്ചത് ആര്


ഹൈദരബാദ്: ഇന്ത്യന്‍ ജയിലില്‍ നിന്ന് ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ വിട്ടയച്ചത് ആരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരവധി സിആര്‍പി എഫ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നമ്മുടെ പ്രധാനമന്ത്രിയോട് തനിക്ക് ഒരു ചെറിയ കാര്യം ചോദിക്കാനുണ്ട്. ആരാണ് ഇവരെ കൊന്നത്. ജെയ്‌ഷെ തലവന്‍ മസൂദ് ആസറാണോ?, അങ്ങനെയെങ്കില്‍ രാജ്യത്തെ 130 കോടി ജനങ്ങളോട് താങ്കള്‍ പറയണം ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞ മസൂദ് ആസറിനെ ആരാണ് പാക്കിസ്ഥാനിലേക്ക് വിട്ടയച്ചതെന്ന് - രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ട എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കും. ഈ തുക നേരിട്ട് സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ എത്തിക്കും. മോദി സര്‍ക്കാര്‍ ഇന്ത്യക്കാരെ രണ്ടായി വിഭജിച്ചു. ഒരു കൂട്ടര്‍ ബിസ്സിനസ്സുകാര്‍. മറ്റൊരു കൂട്ടര്‍ പാവപ്പെട്ട കര്‍ഷകര്‍. ബിസ്സിനസ്സുകാരുടെ സമ്പത്ത് അതിവേഗം ഉയരുകയാണ്. എന്നാല്‍ പാവപ്പെട്ട കര്‍ഷകന്റെ ദുരിതത്തിന് ഒരു കുറവുമില്ല. രാജ്യത്ത് തൊഴില്ലായ്മയും പട്ടിണിയും വര്‍ധിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ കര്‍ഷകരോടൊപ്പം നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com