പാക് സീരിയൽ കണ്ട ഭാര്യയുടെ വിരൽ ഒടിച്ചു ; ഭർത്താവ് അറസ്റ്റിൽ

തന്നോട് സംസാരിക്കാൻ പോലും കൂട്ടാക്കാതെ മൊബൈലിൽ സീരിയൽ കണ്ടിരുന്നതാണ് നയാബിനെ പ്രകോപിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുനെ: ജോലി കഴിഞ്ഞെത്തിയ തന്നെ പരി​ഗണിക്കാതെ പാക് സീരിയൽ കണ്ടുകൊണ്ടിരുന്ന ഭാര്യയുടെ വിരൽ ഭർത്താവ് ഒടിച്ചു. പൂനെയിലാണ് സംഭവം. 40 കാരനായ വ്യവസായി ആസിഫ് സത്താര്‍ നയാബ് ആണ് ഭാര്യയെ ആക്രമിച്ചത്. തന്നോട് സംസാരിക്കാൻ പോലും കൂട്ടാക്കാതെ മൊബൈലിൽ സീരിയൽ കണ്ടിരുന്നതാണ് നയാബിനെ പ്രകോപിപ്പിച്ചത്.  ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആസിഫ് സത്താറിനെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 

തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മില്‍ കലഹം ഉണ്ടായിരുന്നു. രാവിലെ കടയില്‍ നിന്ന് പാല്‍ വാങ്ങിവരാന്‍ ആസിഫിന്റെ ഭാര്യ മകനോട് ആവശ്യപ്പെട്ടു. കുറച്ചുകഴിഞ്ഞ് ഇവര്‍ നോക്കുമ്പോള്‍ പാല്‍പാക്കറ്റ് പൊട്ടിയ നിലയിലും തറയിലും മറ്റും പാല്‍ ചിതറി കിടക്കുന്നതുമാണ് കണ്ടത്. ഇതിനെചൊല്ലി മകനുമായി വഴക്കുണ്ടാക്കി. ഇതിനിടെ എത്തിയ ആസിഫ്പ്രശ്നത്തിലിടപെടുകയും, ആസിഫും ഭാര്യയും തമ്മിലുള്ള കലഹമായി മാറുകയും ചെയ്തിരുന്നു.

വഴക്കിലായിരുന്ന ഭാര്യ, വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആസിഫിനോട് സംസാരിക്കാന്‍ പോലും തയ്യാറായില്ല. ഭാര്യയോട് സംസാരിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അവര്‍ അത് ഗൗനിക്കാതെ മെബൈലില്‍ പാക് സീരിയൽ കണ്ടുകൊണ്ടിരുന്നു. ഇതിൽ ദേഷ്യം പൂണ്ട ആസിഫ്  കത്തിയുമായി വന്ന് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഭാര്യയുടെ വലതുകൈയുടെ വിരല്‍ ഒടിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com