'സീറ്റ് നിഷേധിച്ചാൽ പ്രത്യാഘാതം ​ഗുരുതരം' ; ഭീഷണിയുമായി ബിജെപി നേതാവ് ; വിവാദമായപ്പോൾ തിരുത്ത്

തനിക്ക് പകരം വേറെ സ്ഥാനാർത്ഥിയെ നിർത്തിയാൽ ഫലം അത്ര അനുകൂലമായിരിക്കില്ല, കനത്ത പ്രത്യാഘാതമാകും ഉണ്ടാകുക
'സീറ്റ് നിഷേധിച്ചാൽ പ്രത്യാഘാതം ​ഗുരുതരം' ; ഭീഷണിയുമായി ബിജെപി നേതാവ് ; വിവാദമായപ്പോൾ തിരുത്ത്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീറ്റ് നിഷേധിച്ചാൽ ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ബിജെപി എംപിയുടെ ഭീഷണി. യുപിയിലെ ഉന്നാവോ മണ്ഡലത്തിലെ എംപിയും തീപ്പൊരി‌ നേതാവുമായ സാക്ഷി മ​ഹാരാജാണ് ഭീഷണിയുമായി രം​ഗത്തുവന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെയ്ക്ക് നൽകിയ കത്തിലാണ് സാക്ഷിയുടെ മുന്നറിയിപ്പ്. 

ഉന്നാവോ മണ്ഡലത്തിൽ സാക്ഷി മഹാരാജിന് പകരം മറ്റൊരാളെ സ്ഥാാർത്ഥിയാക്കുന്ന കാര്യം പരി​ഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സാക്ഷിയുടെ ഭീഷണി. തനിക്ക് പകരം വേറെ സ്ഥാനാർത്ഥിയെ നിർത്തിയാൽ ഫലം അത്ര അനുകൂലമായിരിക്കില്ല. കനത്ത പ്രത്യാഘാതമാകും ഉണ്ടാകുക എന്നും പാണ്ഡെക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചു. 

നാ​ല് ത​വ​ണ ലോ​ക്സ​ഭ എം​പി​യും ഒ​രു ത​വ​ണ രാ​ജ്യ​സ​ഭ എം​പി​യു​മാ​യി​രു​ന്നു സാക്ഷി മഹാരാജ്.  മു​സ്‌​ലിം വി​രു​ദ്ധ​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ടെ പേ​രി​ല്‍ പ​ല ത​വ​ണ സാക്ഷി മഹാരാജ് ബിജെപി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. 

അതിനിടെ സാക്ഷി മഹാരാജ് അയച്ച കത്ത് പുറത്തുവന്നു. ഇത് വിവാദമായതോടെ, നിലപാട് മാറ്റി സാക്ഷി രം​ഗത്തെത്തിയിട്ടുണ്ട്. ഉന്നാവോ മണ്ഡലത്തിൽ ഇത്തവണയും താൻ തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് കരുതുന്നത്. ബിജെപി നേതൃത്വം മറിച്ചൊരു തീരുമാനമെടുത്താലും, ബിജെപിയുടെ വിജയത്തിനായി പ്രചാരണ രം​ഗത്ത് താൻ സജീവമായി ഉണ്ടാകുമെന്നാണ് സാക്ഷി മഹാരാജ് നൽകിയ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com